ജോൺസൺ ചെറിയാൻ .
കൊച്ച് കുട്ടികള്‍ പോലും വണ്ണം കുറയ്ക്കാനെന്ന പേരില്‍ ഡയറ്റുകള്‍ മാറിമാറി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. വണ്ണം കുറയ്ക്കണമെങ്കില്‍ ഡയറ്റ് ചെയ്യണമെന്ന് എല്ലാവര്‍ക്കും അറിയാം. വ്യായാമങ്ങള്‍ ചെയ്യണമെന്നും അറിയാം. എല്ലാവര്‍ക്കും ഇത് അറിയാമെങ്കില്‍ എന്തുകൊണ്ടാണ് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഭൂരിഭാഗം പേരും ആ ശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്? ഡയറ്റുകള്‍ സ്ഥിരമായി പിന്തുടരാന്‍ കഴിയാത്തതെന്തുകൊണ്ടാണ്? വ്യായാമം ചെയ്യാന്‍ ഒഴിവുകഴിവുകള്‍ കണ്ടെത്തുന്നത് എന്തുകൊണ്ട്? ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി വളരെ സാവകാശം വേണം വണ്ണം കുറച്ചെടുക്കാനെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതികഠിനമായ ഒന്നും ദീര്‍ഘകാലം നിലനിര്‍ത്താന്‍ നമ്മുക്കാകില്ലെന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്.
