Monday, December 8, 2025
HomeAmericaലാനാ പ്രതിനാലാമതു വൈജ്ഞാനിക സമ്മേളനത്തിനു ഡാളസിൽ ഉജ്വല തുടക്കം .

ലാനാ പ്രതിനാലാമതു വൈജ്ഞാനിക സമ്മേളനത്തിനു ഡാളസിൽ ഉജ്വല തുടക്കം .

പി പി ചെറിയാൻ.

ഡാലസ് :ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാനാ)യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാലാമതു വൈജ്ഞാനിക സമ്മേളനത്തിനു ഒക്ടോബർ 31നു  ഉജ്വല തുടക്കം കുറിച്ചു

രാവിലെ 11.30 മുതൽ രജിസ്ട്രേഷൻ, പരിചയം പുതുക്കൽ, ഉച്ചഭക്ഷണം എന്നിവയോടെ പരിപാടികൾക്ക് തുടക്കമായി.
ഉച്ചയ്ക്ക് 2 മണിക്ക് ഡോ. എം.വി. പിള്ളയുടെ “കൈയ്യെഴുത്തുകക്കാളർ വിചിത്രം… ചരിത്രവും ജീവിതകഥകളും” എന്ന പ്രഭാഷണത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് സജി എബ്രഹാമിന്റെ “ചരിത്രകാരനായി വരൂ… ദാ സാഹിത്യം വിളിക്കുന്നു” എന്ന പ്രഭാഷണം നടന്നു.

4 മണി മുതൽ ടി. ബ്രേക്ക് കഴിഞ്ഞ് 4.30 മുതൽ 5.45 വരെ മഷി പൂണ്ട കവിതകൾ എന്ന കവിതാവായനാ സെഷനിൽ മോഡറേറ്റർമാരായി ജെ.സി.ജെ., ബിന്ദു ടിജെ., സന്തോഷ് പാല എന്നിവർ പ്രവർത്തിച്ചു.
വിവിധ കവിതകളും കൃതികളും അവതരിപ്പിച്ചവരിൽ ജോസ് ഒച്ചാലിൽ, ജോസൻ  ജോർജ്ജ്, ജോസ് ചെറിയപ്പുറം, ഫ്രാൻസിസ് തോട്ടത്തിൽ, ഷാജു ജോൺ, അനൂപ  ഡാനിയൽ, സിനി പണിക്കർ, ഉമ സജി, റഹിമാബി മൊയ്‌ദീൻ , ഗൗതം കൃഷ്ണ  സജി, അനസ്വരം  മാംമ്പിള്ളി, ഉഷ നായർ , ഉമ ഹരിദാസ് എന്നിവർ ഉൾപ്പെടുന്നു.
വൈകുന്നേരം 6 മണിക്ക് ഉദ്ഘാടനസമ്മേളനം ആർശ്റ്റർ മാംമ്പിള്ളിയുടെ ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ചു. ഷാജു ജോൺ (കൺവെൻഷൻ കമ്മറ്റി അദ്ധ്യക്ഷൻ )സ്വാഗതം ആശംസിച്ചു ,ലാനാ പ്രസിഡണ്ട് ശങ്കർ മന അധ്യക്ഷത വഹിച്ചു സജി എബ്രഹാം ഉദ്ഘാടനപ്രസംഗം നടത്തി .പുസ്തകപ്രകാശനം : സജി എബ്രഹാം
നിർവഹിച്ചു.ആശംസാപ്രസംഗത്തിനു ശേഷം  നിർമല ജോസഫ്  നന്ദി പറഞ്ഞു

എം.എസ്.ടി. നമ്പൂതിരി,എബ്രഹാം തെക്കേമൂറി, റിനി മമ്പലം, അജയകുമാർ ദിവാകരൻ,എം.ടി. വാസുദേവൻ നായർ), പ്രൊഫ. എം.കെ. സാനു എന്നിവർക്കു ആദരാഞ്ജലികൾ അർപ്പിച്ചു ഹരിദാസ് തങ്കപ്പൻ പ്രസംഗിച്ചു..പരിപാടികളുടെ സമാപനത്തോടെ ദിനാചരണം സ്മരണീയമായി മാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments