Sunday, December 7, 2025
HomeNew Yorkശോശാമ്മ തോമസ് മുളമൂട്ടിൽ അന്തരിച്ചു.

ശോശാമ്മ തോമസ് മുളമൂട്ടിൽ അന്തരിച്ചു.

ഷാജി രാമപുരം.

ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്കയിൽ നിന്നുള്ള മുൻ സഭാ കൗൺസിൽ അംഗവും, എക്യുമെനിക്കല്‍ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക വൈസ് ചെയര്‍മാനും, ന്യൂയോർക്കിലെ വിവിധ സമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യവുമായ അനില്‍ റ്റി. തോമസ് മുളമൂട്ടിലിന്റെ മാതാവ്  കോഴഞ്ചേരി മുളമൂട്ടിൽ തുണ്ടിയത്ത് പരേതനായ തോമസ് മാത്യുവിന്റെ ഭാര്യ ശോശാമ്മ തോമസ് (96) നിര്യാതയായി. റാന്നി അത്തിക്കയം വാഴോലില്‍ ചക്കിട്ടയില്‍ പുന്നമൂട്ടില്‍ കുടുംബാംഗമാണ്.

എലിസബത്ത് റോയി (മുൻ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക), പരേതനായ സുശീല്‍ റ്റി. തോമസ് , ജെസ്സി വിജു ചെറിയാന്‍,   വില്‍സണ്‍ റ്റി. തോമസ് (ഐഒബി റിട്ടയേർഡ് സീനിയര്‍ മാനേജര്‍), വിക്ടര്‍ ടി. തോമസ് (സെറിഫെഡ് ചെയര്‍മാൻ , ബിജെപി ദേശീയ നിർവാഹ സമിതി അംഗം ,മാർത്തോമ്മ സഭയുടെ കാർഡ് ട്രഷറാർ, കോഴഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ്),  സുമിന റെജി എന്നിവരാണ് മറ്റ് മക്കൾ.

മരുമക്കള്‍: പരേതനായ റോയി നെല്ലിക്കാല, മോൽസി റ്റി. സുശീല്‍ (കുന്നിപ്പറമ്പില്‍, നിരണം), സാറാ റ്റി. അനിൽ, ന്യൂയോർക്ക് (പകലോമറ്റം കുന്നേൽ, നെല്ലിക്കാല), വിജു ചെറിയാന്‍ (പുത്തന്‍പറമ്പില്‍ തിരുവല്ല), പ്രിയ വില്‍സണ്‍ (ചെമ്പകശ്ശേരി തിരുവനന്തപുരം), ജ്യോതി വിക്ടര്‍ (ചക്കംമേലിൽ, തേവര്‍കാട്ടില്‍, കോഴഞ്ചേരി), റെജി വി. ജോണ്‍ (വാളംപറമ്പില്‍ ബേബി എസ്റ്റേറ്റ്, കനകപ്പലം, എരുമേലി).

കൊച്ചുമക്കൾ: റോബിൻ, വിവേക്,സൂസൻ, ഡോ.നോബിൽ അനിൽ, അറ്റോർണി നോയൽ അനിൽ, ഡോ.മൈക്കിൾ അനിൽ, ജെഫ്, വിജയ്, രേഷ്മ, ശിൽപ, തോമസ്, രാഹുൽ വിക്ടർ, ആൻ, രോഹിത്, രോഹൻ, റോഷൻ.

സംസ്കാരം നവംബർ 6 വ്യാഴാഴ്ച ഉച്ചക്ക് ശേഷം 2.30ന് ഡോ.തീയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷക്ക്  ശേഷം കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാപള്ളി സെമിത്തേരിയിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments