ജോൺസൺ ചെറിയാൻ .
സംസ്ഥാനത്ത് മഴയിൽ വ്യാപക നാശനഷ്ടം. തൃശ്ശൂർ മാള പുത്തൻചിറയിൽ ഇടിമിന്നലേറ്റ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. കിഴക്കുംമുറി സ്വദേശി സ്റ്റീഫന്റെ വീടിന്റെ മേൽക്കൂരക്കും ചുമരിനും വിള്ളലുണ്ടായി. വീടിന്റെ മീറ്റർ ബോർഡും വൈദ്യുത ഉപകരണങ്ങളും പൂർണ്ണമായും നശിച്ച അവസ്ഥയിലാണ്. ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ മേൽക്കൂരക്കും ചുമരിനും വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ ചില വീടുകൾക്കും ചെറിയ തോതിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
