ജോൺസൺ ചെറിയാൻ .
നിങ്ങള്‍ക്ക് ശരിക്ക് ഉറക്കം കിട്ടാറുണ്ടോ? നല്ല ഉറക്കം കിട്ടിയ സംതൃപ്തിയില്‍ രാവിലെ വളരെ ഉന്മേഷത്തോടെയാണോ ഉണരാറ്? ഇത്തരത്തില്‍ ശരിയായ ഉറക്കം കിട്ടേണ്ടത് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. കോണ്‍കോര്‍ഡിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കാനഡയിലേയും അമേരിക്കയിലേയും ആളുകളുടെ ഉറക്കത്തെക്കുറിച്ച് നടത്തിയ, PLOS ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം ഇത് അടിവരയിടുന്നുണ്ട്. ഉറക്കവുമായി ബന്ധപ്പെട്ട ശീലങ്ങളും അതിനോട് അനുബന്ധിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് അഞ്ച് സ്ലീപ് ഗ്രൂപ്പുകള്‍ ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. ഒരേ ഉറക്കഗ്രൂപ്പില്‍ പെടുന്ന ആളുകളുടെ ആരോഗ്യസ്ഥിതിയില്‍ ചില പൊതുവായ സവിശേഷതകള്‍ കണ്ടുവരുന്നതായും പഠനം അടയാളപ്പെടുത്തുന്നു. നിങ്ങള്‍ ഇതില്‍ ഏത് സ്ലീപ് ഗ്രൂപ്പിലാണ് പെടുന്നതെന്ന് ഒന്ന് കണ്ടെത്തിനോക്കൂ.
