ജോൺസൺ ചെറിയാൻ .
പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഉണ്ടായ ഒരു അപ്രതീക്ഷിത സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മത്സരം നടക്കുന്ന ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ പാകിസ്താന്റെ ഡ്രസ്സിംഗ് റൂം ബാല്‍ക്കണിയിലേക്ക് ഒരു ആരാധകന്‍ വലിഞ്ഞുകയറി എത്തുന്നതാണ് വീഡിയോയിലുള്ളത്. ഈ സമയം ഡ്രസിങ്‌റൂമിലുണ്ടായിരുന്ന അസ്ഹര്‍ മഹമൂദ് ഉള്‍പ്പെടെയുള്ള പരിശീലക സംഘം അമ്പരന്ന് നില്‍ക്കുമ്പോള്‍ ഓടിയെത്തിയ സുരക്ഷാ ജീവനക്കാര്‍ യുവാവിനെ പുറത്തേക്ക് കൊണ്ടുപോയി. കാണികളുടെ പവലിയനില്‍ നിന്നായിരിക്കാം ഇദ്ദേഹം താരങ്ങള്‍ക്കരികെ എത്തിയതെന്നാണ് കരുതുന്നത്.
