Monday, December 8, 2025
HomeAmericaഡബ്ല്യു.എം.സി ഫിലാഡല്‍ഫിയ പ്രൊവിന്‍സ് സംഘടിപ്പിക്കുന്ന 25 ജോഡി യുവതി യുവാക്കളുടെ സമൂഹ വിവാഹം ഗാന്ധിഭവനില്‍...

ഡബ്ല്യു.എം.സി ഫിലാഡല്‍ഫിയ പ്രൊവിന്‍സ് സംഘടിപ്പിക്കുന്ന 25 ജോഡി യുവതി യുവാക്കളുടെ സമൂഹ വിവാഹം ഗാന്ധിഭവനില്‍ .

ജോസഫ് ജോൺ കാൽഗറി.

ഫിലാഡൽഫിയ :  വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സ് പത്തനാപുരം ഗാന്ധിഭവന്റെ സഹകരണത്തോടെ 25 ജോഡി നിര്‍ധന യുവതി യുവാക്കളുടെ വിവാഹം നടത്തുന്നു.  കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള അനുയോജ്യരായ യുവതി യുവാക്കളെയാണ് അവരുടെ ബന്ധുമിത്രാദികളുടെ സഹകരണത്തോടെ കണ്ടെത്തിയിട്ടുള്ളത്. വിവാഹത്തിനുള്ള വസ്ത്രങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, യാത്രാചിലവ്, സമ്പൂര്‍ണ്ണ സദ്യ, പോക്കറ്റ് മണി അടക്കം വധൂവരന്മാര്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നത് വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ഫിലാഡല്‍ഫിയ പ്രൊവിന്‍സാണ്.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ(WMC)  30-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സമൂഹ വിവാഹം നടത്തപ്പെടുന്നത്. സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ശൂരനാട് മൗണ്ട് സീനായി ആശ്രമം സുപ്പീരിയര്‍ റവ. ഗീവര്‍ഗീസ് റമ്പാന്‍, പാളയം ചീഫ് ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, ശുഭാനന്ദാശ്രമം ജനറല്‍ സെക്രട്ടറി ഗീതാനന്ദ സ്വാമി തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവര്‍ സമൂഹ വിവാഹത്തിന് അനുഗ്രഹാശിസ്സുകള്‍ നേര്‍ന്ന് മുഖ്യസാന്നിദ്ധ്യമായു ണ്ടാകും. ഇതിനോടകം ഗോത്രവിഭാഗത്തില്‍ നിന്ന് 80 ജോഡി ഉള്‍പ്പടെ 370 നിര്‍ധന യുവതികളുടെ വിവാഹം ഇതിനോടകം ഗാന്ധിഭവന്‍ നടത്തിയിട്ടുണ്ട്.

1995 ജൂലൈ മാസം ന്യൂ ജേഴ്‌സിയില്‍ നടന്ന ആദ്യത്തെ ലോക മലയാളി കണ്‍വെന്‍ഷനില്‍ രൂപം കൊണ്ട മലയാളികൗണ്‍സില്‍ ലോകമെമ്പാടുമുള്ള മലയാളികളുടെ ഉന്നമനത്തിനായി നിരന്തരം പ്രവര്‍ത്തിച്ചു വരുന്നു. ഇന്ത്യയുടെ ഇലക്ഷന്‍ കമ്മീഷണര്‍ ആയിരുന്ന ടി.എന്‍. ശേഷന്‍ ചെയര്‍മാനായി തുടങ്ങി പിന്നീട് കെ.പി.പി നമ്പൂതിരി, ലേഖ ശ്രീനിവാസന്‍, പത്മവിഭൂഷന്‍ ഡോ. ഇ.സി.ജി സുദര്‍ശന്‍, ഡോ. ബാബു പോള്‍, ആന്‍ഡ്രൂ പാപ്പച്ചന്‍, സോമന്‍ ബേബി, ഗോപാലപിള്ള, ജോണ്‍ മത്തായി തുടങ്ങിയ മഹത് വ്യക്തികള്‍ നേതൃത്വം വഹിച്ചാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന ഈ മഹാ പ്രസ്ഥാനം വളര്‍ച്ച കൈവരിച്ചത്.

ഇന്ന് വേള്‍ഡ് മലയാളി കൗണ്‍സിലിന് നേതൃത്വം നല്‍കുന്നവര്‍ ഗോപാലപിള്ള (ചെയര്‍മാന്‍), ജോണ്‍ മത്തായി (പ്രസിഡന്റ്), ക്രിസ്റ്റഫര്‍ വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), ഷഫീഖ് കുമാര്‍ നായര്‍ (ട്രഷറര്‍) ഇവര്‍ അടങ്ങുന്ന ഭരണസമിതിയാണ്. അഡ്മിനിസ്ട്രേറ്റീവ് സൗകര്യത്തിനായി 6 റീജിയനുകളായി തിരിച്ച് 60 ഓളം പ്രൊവിന്‍സുകളായി വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രവര്‍ത്തിച്ചു വരുന്നു. സമൂഹ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയില്‍ നിന്നും കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ എത്തിച്ചേരും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളായ നൈനാന്‍ മത്തായി (WMC ഫിലാഡെല്‍ഫിയ പ്രസിഡന്റ്), ജോണ്‍ മത്തായി (ഗ്ലോബല്‍ പ്രസിഡന്റ്, WMC), ക്രിസ്റ്റഫര്‍ വര്‍ഗ്ഗീസ് (ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി, WMC, ജനറല്‍ കണ്‍വീനര്‍ മംഗല്യം, ഗോപാല പിള്ള (ഗ്ലോബല്‍ പ്രസിഡന്റ്, WMC), വിന്‍സെന്റ് ഡാനിയേല്‍ (CEO, ഗാന്ധിഭവന്‍) എന്നിവര്‍ പത്രസമ്മേളനത്തില്‍അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments