Monday, December 8, 2025
HomeAmericaസ്നേഹസങ്കീർത്തനം 2025': നന്മയുടെ സംഗീതം ന്യൂജേഴ്സിയിൽ ഒക്ടോബർ 4-ന്" .

സ്നേഹസങ്കീർത്തനം 2025′: നന്മയുടെ സംഗീതം ന്യൂജേഴ്സിയിൽ ഒക്ടോബർ 4-ന്” .

സെബാസ്റ്റ്യൻ ആൻ്റണി.

സോമർസെറ്റ്, ന്യൂജേഴ്സി: കേരളത്തിലെ നിർധനരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങാകുന്ന ‘Together for Her Tomorrow’ എന്ന മഹനീയ പദ്ധതിയുടെ  ധനസമാഹരണാർത്ഥം, ‘സ്നേഹസങ്കീർത്തനം 2025′ എന്ന പേരിൽ ഒരുക്കുന്ന ബൃഹത്തായ ആത്മീയ സംഗീത വിരുന്ന് ഈ വരുന്ന ഒക്ടോബർ 4, ശനിയാഴ്ച ന്യൂജേഴ്സിയിലെ സോമർസെറ്റിലുള്ള സെൻ്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയത്തിൽ  അരങ്ങേറും. മരിയൻ മദേഴ്‌സ് സംഘടനയും, സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

വിദ്യാഭ്യാസത്തിലൂടെ ഒരു പെൺകുട്ടിയുടെയും, അവളുടെ കുടുംബത്തിൻ്റെയും ഭാവി ശോഭനമാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ സമാഹരിക്കുന്ന മുഴുവൻ തുകയും കേരളത്തിലെ അർഹരായ വിദ്യാർത്ഥിനികൾക്ക് സ്കൂൾ, കോളേജ് പഠനത്തിനാവശ്യമായ സ്കോളർഷിപ്പ് നൽകാൻ വിനിയോഗിക്കും.

നിങ്ങൾ വാങ്ങുന്ന ഓരോ ടിക്കറ്റും നൽകുന്ന ഓരോ സംഭാവനയും ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള നിക്ഷേപമാണെന്ന് സംഘാടകർ ഓർമ്മിപ്പിക്കുന്നു.

സംഗീതം , നൃത്തം, ആരാധന എന്നിവ സമന്വയിപ്പിച്ച്, കുടുംബങ്ങൾക്കും യുവജനങ്ങൾക്കും ഒരു പുതിയ ആത്മീയ അനുഭവം പകരുന്ന രീതിയിലാണ് ‘സ്നേഹസങ്കീർത്തനം 2025 ‘ ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത ഗായകരായ ഇമ്മാനുവേൽ ഹെൻറി, റോയ് പുതൂർ, മെറിൻ ഗ്രിഗറി, മരിയ കോലാടി എന്നിവർ നയിക്കുന്ന ഭക്തിഗാനമേളയാണ് പരിപാടിയുടെ പ്രധാന ആകർഷണം.

ഇവരുടെ  സംഗീതത്തിന് മിഴിവേകാൻ പ്രഗത്ഭരായ വാദ്യകലാകാരന്മാരും അണിനിരക്കും:

കീബോർഡ്: യേശുദാസ് ജോർജ്
ബാസ് ഗിറ്റാർ: ജേക്കബ് സാമുവൽ
തബല: ഹരികുമാർ പന്തളം
ഫ്ലൂട്ട്: എബി ജോസഫ്


തീയതി: 2025 ഒക്ടോബർ 4, ശനിയാഴ്ച
 
സമയം: വൈകുന്നേരം 3:30-ന് ആരംഭിക്കുന്നു (മുഖ്യ സംഗീത പരിപാടി 5:00 മുതൽ 7:00 വരെ)

വേദി: സെൻ്റ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോന ദേവാലയം (St. Thomas Syro Malabar Catholic Forane Church, 508 Elizabeth Avenue, Somerset, NJ 08873)

ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. സംഭാവനകൾ Zelle വഴി അയക്കുമ്പോൾ മെമ്മോയിൽ “MM MUSIC” എന്ന് രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.

ആനി ജോബി,   പ്രിയ കുര്യൻ,   അനു ജോസഫ്,   അലക്സാണ്ടർ കുര്യൻ,   അഭയ് ജോർജ്  എന്നിവരാണ് പ്രോഗ്രാമിന്റെ സംഘാടകർ.

“ഓരോ പാട്ടിലും ഓരോ സംഭാവനയിലും ഒരു പെൺകുട്ടിയുടെ ശോഭനമായ ഭാവിയുണ്ട്. നമുക്ക് ഒരുമിച്ച് അവളുടെ നല്ല നാളെയെ കരുപ്പിടിപ്പിക്കാം”.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254
റോബിൻ ജോർജ് (ട്രസ്റ്റി) 848- 391-6535
സുനിൽ ജോസ് (ട്രസ്റ്റി) 732-421-7578,
ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി) 201-527-8081

വെബ്സൈറ്റ്: stthomassyronj.org 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments