വെൽഫെയർ പാർട്ടി .
മക്കരപ്പറമ്പ് : വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനം നടന്നു.
വാർഡ് മെമ്പർ ഗഫൂർ ചോലക്കൽ ഉദ്ഘാടനം ചെയ്തു. പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് റഷീദ് കൊന്നോല, മൻസൂർ പി, കുഞ്ഞിമുഹമ്മദ് മാസ്റ്റർ, ഗഫാർ കാളാവ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ കാപ്ഷൻ:
വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ശുചീകരണ പ്രവർത്തനം വാർഡ് മെമ്പർ ഗഫൂർ ചോലക്കൽ ഉദ്ഘാടനം ചെയ്യുന്നു.
