പി പി ചെറിയാൻ.
കുളപ്രചാൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നെടുംങ്കണ്ടം സെക്ഷനിൽ കുളപ്രചാൽ സഭാ ശുശ്രൂഷകൻ ബിനു മാത്യു സെപ്റ്റംബർ 21ഞാറാഴ്ച്ച രാവിലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് കൊല്ലപ്പെട്ടു .ബിനു മാത്യുവിന്റെ മകനെ കീബോർഡ് ക്ലാസ്സിന് ശേഷം കൂട്ടി കൊണ്ട് വരുവാൻ പോകുന്ന വഴിയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ഭാര്യ : സിസ്റ്റർ സന്ധ്യ ബിനു. മക്കൾ : മൂന്ന് പേർ. മൂത്ത കുട്ടി ഒമ്പതാം ക്ലാസിലും രണ്ടാമത്തെ കുട്ടി മൂന്നാം ക്ലാസിലും പഠിക്കുന്നു. മൂന്നാമത്തെ കുട്ടി കൈക്കുഞ്ഞാണ്.
സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് .
