Sunday, December 7, 2025
HomeKeralaപ്രചോദനമാണ് പ്രവാചകൻ' ചർച്ചാ വേദി സംഘടിപ്പിച്ചു.

പ്രചോദനമാണ് പ്രവാചകൻ’ ചർച്ചാ വേദി സംഘടിപ്പിച്ചു.

റബീ ഹുസൈൻ തങ്ങൾ.

വടക്കാങ്ങര : മാനവ‌കുലത്തിന് പ്രചോദനമാകുന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ ദർശനങ്ങൾ ആധുനിക ലോകത്തിന്റെ പ്രശ്നങ്ങളുടെ പരിഹാരമാണെന്നും മനുഷ്യ ജീവിതത്തിന്റെ നാനാ തുറകളിലേക്ക് വെളിച്ചം വീശുന്ന പ്രവാചക അധ്യാപനങ്ങൾ നമ്മുടെ ജീവിതത്തിന് പ്രചോദനമാകണമെന്നും ടീൻ ഇന്ത്യ തിരൂർക്കാട് ഏരിയ കോർഡിനേറ്റർ ഫൈസൽ കടന്നമണ്ണ അഭിപ്രായപ്പെട്ടു. ‘പ്രചോദനമാണ് പ്രവാചകൻ’ തലക്കെട്ടിൽ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ചർച്ചാ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ റാഷിദ്, ടീൻ ഇന്ത്യ സ്കൂൾ കോർഡിനേറ്റർ തഹ്സീൻ, ടീൻ‌ ഇന്ത്യ ക്യാപ്റ്റൻ ഫിസ ഫാത്തിമ, റഫീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments