ജോൺസൺ ചെറിയാൻ .
മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജിന്റെ ഹൃദയം സ്വീകരിച്ച അങ്കമാലി സ്വദേശിയെ നിലവില്‍ ഇന്റന്‍സീവ് കെയറിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ശസ്ത്രക്രിയ നടത്തിയ എറണാകുളം ലിസി ഹോസ്പിറ്റലിലെ ഡോ ജോസ് ചാക്കോ പെരിയപ്പുറം. വെന്റിലേറ്റിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനായി പല മരുന്നുകളും നല്‍കുന്നുണ്ടെന്നും പെരിയപ്പുറം പറഞ്ഞു.
