ജോൺസൺ ചെറിയാൻ .
ഖത്തര്‍ ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. ഓപ്പറേഷന്‍ പരാജയപ്പെട്ടുവെന്ന് വിലയിരുത്തല്‍.എന്നാല്‍ ഒന്നോ രണ്ടോ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നുണ്ട്. ബോംബ് വീഴുന്നതിനു മുമ്പായി ഹമാസ് നേതാക്കള്‍ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങിയിരിക്കാന്‍ സാധ്യതയെന്നാണ് നിഗമനം. സ്ഫോടനത്തിനുപയോഗിച്ച സ്ഫോടകവസ്തുക്കള്‍ കുറഞ്ഞുപോയോ എന്ന് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
