സലീംസുൽഫിഖർ.
ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് എസ്.ഐ.ഒ, സോളിഡാരിറ്റി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിച്ച് കൊണ്ട് ഗസ്സയിലും മറ്റിടങ്ങളിലും ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കെതിരിൽ ശക്തമായ പ്രതിഷേധങ്ങളും ക്യാമ്പൈനുകളും നടത്താനായി സംഘടനകൾ ആഹ്വാനം ചെയ്തു. രാത്രി 9.30 ന് മലപ്പുറം കുന്നുമ്മലിൽ വെച്ച് നടന്ന പ്രകടനത്തിൽ സയണിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങളുയർത്തി നിരവധി പേർ പങ്കെടുത്തു.
