Friday, December 5, 2025
HomeAmericaസുജ ജോർജിന്റെ (58) സംസ്കാരം സെപ്റ്റംബർ 15 തിങ്കളാഴ്ച.

സുജ ജോർജിന്റെ (58) സംസ്കാരം സെപ്റ്റംബർ 15 തിങ്കളാഴ്ച.

ജോയിച്ചന്‍ പുതുക്കുളം.

ന്യു ജേഴ്‌സി: ന്യു ജേഴ്‌സിയിൽ അന്തരിച്ച മെർക്ക് ഫാർമസ്യുട്ടിക്കൽസ്  അസോസിയേറ്റ് ഡയറക്ടർ സുജ ജോർജിന്റെ  (58) സംസ്കാരം സെപ്റ്റംബർ 15 തിങ്കളാഴ്ച റാൻഡോൾഫിലെ  മാർത്തോമ ചർച്ച് ഓഫ് ന്യൂജേഴ്‌സിയിലെ ശുശ്രുഷകൾക്കു ശേഷം നടത്തും.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരളാ അസോസിയേഷന്‍ ഓഫ് ന്യു ജേഴ്‌സി, ചേംബർ ഓഫ് കൊമേഴ്‌സ്  എന്നിവയുടെ മുന്‍ പ്രസിഡന്റും അമേരിക്കൻ മലയാളി, സംഗമം,  എമേര്‍ജിംഗ് കേരള യു.എസ്.എ എന്നിവയുടെ  ചീഫ് എഡിറ്ററുമായിരുന്ന പന്തളം ചാലായിൽ കുടുംബാംഗം   റെജി ജോര്‍ജിന്റെ   ഭാര്യയും തുമ്പമൺ പേഴുംകാട്ടിൽ പരേതരായ പി.എം. ഉമ്മന്റേയും ഏലിയാമ്മയുടെയും പുത്രിയുമാണ്.

റാൻഡോൾഫ് മാർത്തോമ്മാ ചർച്ചിലെ സജീവാംഗമായിരുന്നു.  സൺഡേ സ്‌കൂളിന്റെ റീജിയണൽ തല   ചുമതല വഹിച്ചിരുന്നു.  ഏക സഹോദരൻ അലക്‌സാണ്ടർ ഉമ്മൻ 2017 ൽ  ഹ്യൂസ്റ്റനിൽ അന്തരിച്ചു.

മക്കൾ: രോഹിത് ജോർജ്, റോഷ്‌നി ജോർജ് (സ്റ്റോണി ബ്രൂക്ക് വിദ്യാർത്ഥിനി)

പൊതുദർശനം: സെപ്റ്റംബർ  13 ശനിയാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 7 വരെ: ദി മാർത്തോമ ചർച്ച് ഓഫ് ന്യൂജേഴ്‌സി, 790 റൂട്ട് 10 വെസ്റ്റ്, റാൻഡോൾഫ്, ന്യൂജേഴ്‌സി 07052

സെപ്റ്റംബർ 14 ഞായർ ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 7 വരെ:   മാർത്തോമ ചർച്ച് ഓഫ് ന്യൂജേഴ്‌സി

സംസ്കാര ശുശ്രുഷ: സെപ്റ്റംബർ 15 തിങ്കളാഴ്‌ച രാവിലെ 9:30:   മാർത്തോമ ചർച്ച് ഓഫ് ന്യൂജേഴ്‌സി

തുടർന്ന് സംസ്കാരം ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരി, 225 റിഡ്ജ്‌ഡെയ്ൽ അവന്യൂ, ഈസ്റ്റ് ഹാനോവർ, ന്യൂജേഴ്‌സി 07936

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments