വെൽഫെയർ പാർട്ടി .
മലപ്പുറം: ഒതായി കിഴക്കേ ചാത്തല്ലൂരിൽ കാട്ടാനയാക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട വിഷയത്തിൽ അധികാരികളുടെ അനാസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെവി സഫീർഷ പറഞ്ഞു. മയക്കുവെടിവെച്ച ആനയാണ് ആക്രമണം നടത്തിയത്. നാട്ടുകാർക്ക് കൃത്യമായ വിവരം നൽകി അവരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയശേഷം മാത്രമേ മയക്ക് വെടി വെക്കാവൂ എന്ന ചട്ടം ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം.
കേരളത്തിലെ ജനവാസ കേന്ദ്രങ്ങളിൽ പോലും നിരന്തര വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാവുമ്പോഴും സർക്കാർ ഈ വിഷയത്തിൽ നിസംഗത തുടരുകയാണ്. അസാധാരണമായ ഈ വന്യജീവി ആക്രമണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് ദീർഘകാല സംരക്ഷണ പദ്ധതികൾ ഉണ്ടാക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട കല്ല്യാണിയമ്മയുടെ വീട് സഫീർഷയുടെ നേതൃത്വത്തിൽ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ, മണ്ഡലം പ്രസിഡൻ്റ് മജീദ് ചാലിയാർ, മണ്ഡലം സെക്രട്ടറി ലത്തിഫ് ഒതായി, സൈബുന്നിസ ചളിപ്പാടം, മൈമൂന ടീച്ചർ, ലിയാഖത്തലി, നാസിമുദീൻ, അഷ്‌റഫ് ഒതായി, വിപി ജാബിർ, വികെ ചിന്നകുഞ്ഞൻ എന്നിവർ കൂടെയുണ്ടായിരുന്നു.
