Wednesday, December 10, 2025
HomeKeralaഗതാഗത തടസം സൃഷ്ടിക്കുന്ന വാട്ടർ അതോറിറ്റി പെപ്പുകൾ മാറ്റി സ്ഥാപിക്കണം .

ഗതാഗത തടസം സൃഷ്ടിക്കുന്ന വാട്ടർ അതോറിറ്റി പെപ്പുകൾ മാറ്റി സ്ഥാപിക്കണം .

വെൽഫെയർ പാർട്ടി.

മലപ്പുറം : വലിയങ്ങാടി- ഇത്തിൾപറമ്പ റോഡിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ഗതാഗതത്തിനും തടസങ്ങൾ സൃഷ്ടിക്കുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ഇത്തിൾപറമ്പ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. താൽക്കാലിക സംവിധാനമായി വർഷങ്ങൾക്ക് മുമ്പ് റോഡിന് മുകളിലൂടെ സ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. മലപ്പുറം നഗരത്തിലെ വിവിധ സ്ക്കൂൾ വിദ്യാർഥികളും ചുങ്കം എം.എസ്.പി ക്യാമ്പിലേക്കും ഇൻകെൽ വ്യവസായ പാർക്കിലേക്കും മറ്റും ഉപയോഗിക്കുന്ന റോഡിൽ ഈ പെപ്പുകൾ കാരണമുണ്ടാവുന്ന നിരന്തര ഗതാഗത തടസം അങ്ങേയറ്റം പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പ്രസ്തുത വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിവേദനം നൽകി. യൂണിറ്റ് പ്രസിഡൻ്റ് ഉമ്മർ ചിറക്കൽ, സെക്രട്ടറി സക്കരിയ്യ കടമ്പോട്ട്, കൺവീനർ അബ്ദുസമദ് തുമ്പത്ത്, പി.പി അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു.

 

On Mon, 16 Jun, 2025, 4:01 pm Thasneem mubeen, <thasneemmubeen7@gmail.com> wrote:
മദ്റസ പ്രവേശനോത്സവം

മലപ്പുറം:- മൈലപ്പുറം ഹുദ സൺ‌ഡേ മദ്രസയുടെ പ്രവേശനോത്സവം ഫലാഹിയ കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ബസ്മല ഉദ്ഘാടനം ചെയ്തു. പ്രോഗ്രാമിന്റെ മുഖ്യാതിഥിയും ലൈഫ് സ്കിൽസ് ട്രെയിനറുമായ ഹാരിസ് ഒഴികൂർ കുട്ടികളുമായി സംവദിച്ചു. രക്ഷിതാക്കൾ ക്കുള്ള ബോധവത്കരണ ക്ലാസും വിജയികളെ ആദരിക്കലും നടന്ന ചടങ്ങിൽ മദ്രസാ പ്രിൻസിപ്പാൾ മുബീൻ സ്വഗതം പറഞ്ഞു. മാലി ട്രസ്റ്റ് ചെയർമാൻ ജലീൽ മങ്കരത്തോടി അധ്യക്ഷത വഹിച്ചു. അലി സാലിം, ഫാത്തിമ ടി, ജസീല, സയ്യിദ് മുനവർ, ഫാത്തിമ ബീഗം, കുൽസു ടീച്ചർ എന്നിവർ സംസാരിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments