Monday, December 8, 2025
HomeKeralaതൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണം .

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണം .

റജീന വളാഞ്ചേരി.

മലപ്പുറം: സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിൽ നിർണായക സാന്നിധ്യമായ അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ, പാചക, ഗാർഹിക തൊഴിലാളികൾ, വിതരണക്കാർ തുടങ്ങി അസംഘടിതരായ തൊഴിൽ മേഖലകളിൽ സുരക്ഷയോ മറ്റ് അവകാശങ്ങളോ ലഭിക്കുന്നില്ലെന്നും പലവിധത്തിലുള്ള ചൂഷണങ്ങൾക്കും ഇവർ ഇരയാവുകയും അവരുടെ ആവശ്യങ്ങളും പരാതികളും പോരാട്ടങ്ങളും പരിഗണിക്കപ്പെടാതെ പോവുകയും ചെയ്യുകയാണെന്നും വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി. വിമൻ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ആറാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ‘തൊഴിലിടങ്ങളിൽ നീതി തേടുന്നവർ ഒരുമിക്കുന്നു’ എന്ന ശീർഷകത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം മണ്ഡലം കമ്മിറ്റി നടത്തിയ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ജില്ലാ വൈസ് പ്രസിഡൻറ് ഹസീന വഹാബ്, വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം പ്രസിഡൻറ് ജലീൽ കോഡൂർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സാജിത പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 22 പേർക്ക് സ്‌നേഹോപഹാരം നൽകി. ജില്ലാ കമ്മിറ്റിയംഗം അമീന ടി സ്വാഗതവും മലപ്പുറം മുനിസിപ്പാലിറ്റി കൺവീനറായ ഖൈറുന്നിസ ടി നന്ദിയും പറഞ്ഞു.

ഫോട്ടോ:
വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ‘തൊഴിലിടങ്ങളിൽ നീതി തേടുന്നവർ ഒരുമിക്കുന്നു’ എന്ന ശീർഷകത്തിൽ മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സംഗമം ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments