ജോൺസൺ ചെറിയാൻ .
തായ്‌ലൻഡുമായി ഉടനടി നിരുപാധിക വെടിനിർത്തലിന് ആഹ്വാനം ചെയ്ത് കംബോഡിയ. തർക്കത്തിന് സമാധാനപരമായ പരിഹാരം വേണമെന്നും കംബോഡിയ വ്യക്തമാക്കി. എന്നാൽ ആഹ്വാനത്തോട് തായ്‌ലൻഡ് പ്രതികരിച്ചിട്ടില്ല. കംബോഡിയയുമായി അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളിൽ പട്ടാള നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് തായ്‌ലൻഡ്. ജനവാസപ്രദേശങ്ങൾ കംബോഡിയ ആക്രമിച്ചതായി തായ്‌ലൻഡ് ആരോപിച്ചു. സംഘർഷത്തിൽ ഇരുരാജ്യങ്ങളിലുമായി ഇതുവരെ 16 പേർ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനു പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
