Saturday, December 6, 2025
HomeAmericaട്രൈസ്റ്റേറ്റ് കേരളം ഫോറം കർഷക രത്ന അവാർഡിന് അപേക്ഷിക്കാം ...

ട്രൈസ്റ്റേറ്റ് കേരളം ഫോറം കർഷക രത്ന അവാർഡിന് അപേക്ഷിക്കാം .

അഭിലാഷ് ജോൺ.

ഫിലാഡൽഫിയ :    

ട്രൈസ്റ്റേറ്റ് കേരളാ ഫോറം മികച്ച കർഷകർക്കായി എല്ലാ വർഷവും നൽകിവരുന്ന  കർഷക രത്ന അവാർഡിനായി ഇപ്പോൾ  അപേക്ഷ സമർപ്പിക്കാവുന്നതാണ് .2025 ഓഗസ്റ് മാസം ഇരുപത്തിമൂന്നാം തീയതി ഫിലാഡൽഫിയ  സെയിന്റ് . തോമസ് സീറോ മലബാർ  ചർച് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന  ഓണാഘോഷ പരുപാടിയിൽ വച്ചാണ് അവാർഡ് വിതരണം ചെയ്യുന്നത് .ഓണം വിളവെടുപ്പിൻ്റെ കൂടി ഉത്സവമാണ് എന്നതിനാലാണ് അവാർഡ് ദാനം ടി.കെ.ഫ് ഓണാഘോഷത്തോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നത് .വളരെ ചുരുങ്ങിയ സൗകര്യത്തിലും വളരെ മികച്ച രീതിയിൽ അടുക്കളത്തോട്ട കൃഷി ചെയ്യുന്നവരാണ് ഫിലാഡൽഫിയയിലേയും സമീപ പ്രദേശങ്ങളിലെയും മലയാളീ സമൂഹം.അവർക്ക്  പരമാവധി പ്രോത്സാഹനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ടി .കെ .ഫ് എല്ലാ വർഷവും കർഷക രത്ന അവാർഡുകൾ വിതരണം ചെയ്യുന്നത് .അവാർഡ് വിതരണ കമ്മിറ്റിക്കു മുമ്പാകെ ലഭിക്കുന്ന അപേക്ഷയിൽ നിന്നും മികച്ചത് തിരഞ്ഞെടുത്തു  സ്ഥലം സന്ദർശനം നടത്തി വിത്തിടീൽ മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണു വിജയിയെ പ്രഖ്യാപിക്കുക .ജൈവ കൃഷി ചെയ്യുന്നവർക്കും  ,പരമ്പരാഗത കേരളാ കാർഷിക ഉത്പന്നങ്ങൾ  കൃഷി ചെയ്യുന്നവർക്കുമാണ് മുൻഗണന നൽകുന്നത് .. ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ടി.കെ.ഫ് എവർറോളിങ് ട്രോഫിയും , പ്രശസ്തി പത്രവും ക്യാഷ് അവാർഡും രണ്ടും ,മൂന്നും സ്ഥാനക്കാർക്ക് പ്രശസ്തി പത്രവും ക്യാഷ് അവാർഡുമാണ് വിതരണം നൽകുന്നത് . . കൂടുതൽ വിവരങ്ങൾക്ക് അവാർഡ് കമ്മിറ്റി അംഗങ്ങളായ ജോൺ പണിക്കർ ,ജോർജ്കുട്ടി ലൂക്കോസ് ,അലക്സ് തോമസ് ,ഫിലിപ്പോസ് ചെറിയാൻ എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

          ആർപ്പോ ഇർർറോഎന്ന് പേരിട്ടിരിക്കുന്നട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിന്  വിപുലമായ ഒരുക്കങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത് . 2025ഓഗസ്റ്റ് മാസം ഇരുപത്തി മൂന്നാം തീയ്യതി ഉച്ചക്ക് രണ്ടു മണിക്ക് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കൊടിയേറുന്ന ഓണാഘോഷത്തിനു  വിഭവ സമർത്ഥമായ ഓണസദ്യ ,ഘോഷയാത്ര ,തിരുവാതിര ,അത്തപ്പൂക്കളം ,എന്നിവക്ക് പുറമെ കേരളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകൻ അഫ്സലും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഉണ്ടായിരിക്കുന്നതാണ്. ഫിലാഡൽഫിയയിലെ എല്ലാ മലയാളകളുടെയും   മനസ്സിൽ എന്നെന്നും സൂക്ഷിക്കാൻ കഴിയുമാറാകുന്ന രീതിൽ ഒരു മികച്ച ഓണാഘോഷം സംഘടിപ്പിക്കാൻ ടി. കെ. ഫ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ വളരെ വിപുകലമായ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments