Saturday, December 6, 2025
HomeNew Yorkസെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2025–26 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ്. തോമസ്...

സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2025–26 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും ജൂലൈ 27-നു .

ജീമോൻ റാന്നി.

ന്യൂയോർക്ക് :  ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്മയായ സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA) യുടെ 2025–26 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും 2025 ജൂലൈ 27-നുഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് സെൻറ്. വിൻസെൻറ് ഡി പോൾ സീറോ മലങ്കര കാത്തോലിക്ക കത്തീഡ്രൽ ദേവാലയത്തിൽ  വെച്ചു നടക്കും.

2025–26 വർഷത്തെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചടങ്ങ് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിക്കും. പ്രധാനാതിഥിയായിസീറോ മലങ്കര കത്തോലിക്ക യു.എസ്.എ.-കാനഡ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ് സമ്മേളനത്തിൽ പങ്കെടുക്കും. ബിഷപ്പ് ഡോ. ജോൺസി ഇട്ടി (Episcopal Bishop) അനുഗ്രഹപ്രഭാഷണം നടത്തും.

വിവിധ സഭകളിലെ വൈദീകരും വിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗത്തിൽ  ഗാനശുശ്രുഷക്ക് എക്യൂമെനിക്കൽ കൊയർ നേതൃത്വം നൽകുന്നതാണ്. വിവിധ സഭകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ പരിപാടിയിൽ  പ്രാർത്ഥനാപൂർവ്വം സംബന്ധിക്കുവാൻ താല്പര്യപ്പെടുന്നു. റവ. സാം എൻ. ജോഷ്വാ (പ്രസിഡന്റ്) ഫാ. ജോൺ തോമസ് (ക്ലർജി വൈസ് പ്രസിഡന്റ്) ശ്രീ. അനിൽ തോമസ് (അത്മായ വൈസ് പ്രസിഡന്റ് പ്രോഗ്രാം കൺവീനർ) ശ്രീ. ജോബി ജോർജ് (സെക്രട്ടറി) ശ്രീ. ജോർജ് തോമസ് എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകുന്നു 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments