Wednesday, August 20, 2025
HomeKeralaഫൊക്കാന വുമൺസ്‌ ഫോറം കേരള അംബാസ്സഡർ ആയി ഷീബ അമീറിനെ തെരെഞ്ഞെടുത്തു.

ഫൊക്കാന വുമൺസ്‌ ഫോറം കേരള അംബാസ്സഡർ ആയി ഷീബ അമീറിനെ തെരെഞ്ഞെടുത്തു.

സരൂപാ അനില്‍.

സൊലസ് സംഘടനയുടെ സ്ഥാപകയും അമരക്കാരിയും ആയ ശ്രീമതി ഷീബ അമീറിനെ  2024-2026 ഫൊക്കാനo വിമൻസ് ഫോറത്തിന്റെ കേരള അംബാസ്സഡറായി തെരെഞ്ഞെടുത്തുവെന്നു ഫൊക്കാന പ്രസിഡന്റ് ശ്രീ സജിമോൻ ആന്റണി അറിയിച്ചു.

സ്ത്രീകൾക്ക് എന്നല്ല മറിച്ചു ഈ ലോകത്തിനു തന്നെ അഭിമാനിക്കാവുന്ന ഒരു വ്യക്തിത്വമായ ഷീബ അമീറിനെ ഫൊക്കാനയുടെ വിമൻസ് ഫോറം കേരള അംബാസ്സഡർ ആയി ലഭിച്ചതിൽ ഫൊക്കാന ടീം അഭിമാനിക്കുന്നു എന്ന് ഫൊക്കാന പ്രസിഡന്റ് ശ്രീ സജിമോൻ ആന്റണി പറയുകയുണ്ടായി. ശ്രീമതി ഷീബ അമീറിന്റെ നിശ്ചയദാർഢ്യം ഒന്നു മാത്രം ആണ് കേരളം എന്ന ഒരു ചെറിയ സംസ്ഥാനത്തിൽ നിന്നും ലോകം മുഴുവൻ പടർന്നു നിൽക്കുന്ന ഒരു വടവൃക്ഷമായി സൊലസ് നെ ഉയർത്താൻ സാധിച്ചത് എന്ന് ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ  ശ്രീമതി രേവതി പിള്ളയ് അഭിപ്രായപ്പെട്ടു.

കേരളത്തിലെ അസുഖബാധിതാരായായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സൊലസിലൂടെ ഷീബ അമീർ നൽകുന്ന ആശ്വാസം മാതൃകാപരം ആണ് എന്ന് ഫൊക്കാന സെക്രെട്ടറി  ശ്രീകുമാർ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു . ഓഗസ്റ്റ് 1,2.3 തീയതികളിൽ ആയി കുമരകത്തു വച്ചു നടക്കുന്ന ഫൊക്കാന കേരള കോൺവെൻഷനിൽ വിശിഷ്ടാഥിതി ആയി ഷീബ അമീറിന്റെ സാന്നിധ്യം വിമൻസ് ഫോറത്തിനും ഫൊക്കാനക്കും  കൂടുതൽ ഊർജ്ജം പകരുന്ന ഒന്നാണ് ശ്രീമതി രേവതി പിള്ള അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments