Wednesday, August 20, 2025
HomeKeralaഗോൾപാറയിലെ പോലീസ് വെടിവെപ്പ്: ആസാം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമയെ പുറത്താക്കുക .

ഗോൾപാറയിലെ പോലീസ് വെടിവെപ്പ്: ആസാം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമയെ പുറത്താക്കുക .

വെൽഫെയർ പാർട്ടി.

മലപ്പുറം: സംഘ്പരിവാറിന്റെ വംശീയ ഉന്മൂലന പദ്ധതിയുടെ ഭാഗമായി ആസാമിൽ നടക്കുന്ന ദളിത് – മുസ്ലിം – ആദിവാസി സമൂഹത്തെ അവരുടെ കിടപ്പാടങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കൽ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭത്തെ കൊന്നുതീർക്കാൻ മുതിരുന്ന രക്തദാഹിയായ മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമയെ പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീർഷ ആവശ്യപ്പെട്ടു. ആസാമിലെ അന്യായമായ കുടിയൊഴിപ്പിക്കലിനെതിരെ ഗോൾപാറായിൽ ജനങ്ങൾ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പിലും കൊലപാതകത്തിലും പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം നാസർ കീഴ്പറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡണ്ടുമാരായ ആരിഫ് ചുണ്ടയിൽ, രജിത മഞ്ചേരി, സെക്രട്ടറിമാരായ അഷ്‌റഫലി കട്ടുപ്പാറ, ബിന്ദു പരമേശ്വരൻ, ജംഷീൽ അബൂബക്കർ, വിമൻ ജസ്റ്റിസ് ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി, മണ്ഡലം സെക്രട്ടറി മഹ്ബൂബുറഹ്‌മാൻ, വൈസ് പ്രസിഡണ്ട് അഫ്‌സൽ മലപ്പുറം, മുനിസിപ്പൽ പ്രസിഡണ്ട് പിപി മുഹമ്മദ്, മുസ്തഫ മുരിങ്ങേക്കൽ, അബ്ദുസ്സമദ് തൂമ്പത്ത്, അബുല്ലൈസ് വാളൻ, സലീമ മലപ്പുറം, ഷബീറലി കെവി തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments