Thursday, August 14, 2025
HomeAmericaജോർജിയയിൽ ചുട്ടുപൊള്ളുന്ന കാറിൽ കുടുങ്ങി പോലീസ് നായ ചത്തു; ഡെപ്യൂട്ടിക്ക് സസ്‌പെൻഷൻ.

ജോർജിയയിൽ ചുട്ടുപൊള്ളുന്ന കാറിൽ കുടുങ്ങി പോലീസ് നായ ചത്തു; ഡെപ്യൂട്ടിക്ക് സസ്‌പെൻഷൻ.

പി പി ചെറിയാൻ.

ഡേഡ് കൗണ്ടി, ജോർജിയ: ജോർജിയയിലെ കെ-9 യൂണിറ്റിലെ ഒരു പോലീസ് നായ ഞായറാഴ്ച എയർ കണ്ടീഷനിംഗ് യൂണിറ്റ് തകരാറിലായ ഒരു ചുട്ടുപൊള്ളുന്ന കാറിൽ കുടുങ്ങി ചത്തു. പുറത്തെ താപനില 100 ഡിഗ്രിക്ക് മുകളിൽ ആയിരുന്നപ്പോഴാണ് സംഭവം. ഡേഡ് കൗണ്ടി ഷെരീഫ് ഓഫീസ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ജോർജിയ എന്ന ഈ നായയെ പരിചരിച്ചിരുന്ന ഡെപ്യൂട്ടിയെ പട്രോളിംഗ് കാറിൽ ഉപേക്ഷിച്ചതിനെ തുടർന്ന് ഉടനടി പിരിച്ചുവിട്ടു.

ഷെരീഫ് ഓഫീസിലെ പുതിയ അംഗമായിരുന്നു ജോർജിയ. കെ-9 യൂണിറ്റിലേക്ക് സംഭാവനയായി ലഭിച്ച ബ്ലഡ്ഹൗണ്ട് ഇനത്തിൽപ്പെട്ട നായയായിരുന്നു ഇത്.

ഷെരീഫിന്റെ ഓഫീസിനുള്ളിൽ ദീർഘനേരം ചെലവഴിക്കുന്നതിനിടെ നായയുടെ ഹാൻഡ്‌ലർ നായയെ പട്രോളിംഗ് കാറിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments