ജോൺസൺ ചെറിയാൻ .
കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നു. ജില്ലയിൽ രണ്ട് മരണം. കല്ലൂട്ടിവയൽ ഷംസീർ (46 ),അന്നശ്ശേരി കുളങ്ങരത്തുതാഴം നക്ഷത്ര (രണ്ടര വയസ്സ്) എന്നിവരാണ് മരിച്ചത്. വടകര താലൂക്കിൽ 11 വീടുകൾ ഭാഗികമായി തകർന്നു.കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.