Thursday, July 3, 2025
HomeAmericaനിയോഗങ്ങൾ വിസ്മരിക്കുന്നവർ ദൈവത്തിൽ നിന്നകന്നുപോകുന്നു,റവ റോബിൻ വർഗീസ്.

നിയോഗങ്ങൾ വിസ്മരിക്കുന്നവർ ദൈവത്തിൽ നിന്നകന്നുപോകുന്നു,റവ റോബിൻ വർഗീസ്.

പി പി ചെറിയാൻ.

ഡാളസ് ക്രിസ്തുവിനു വേണ്ടി ജീവിതം സമർപ്പിക്കപ്പെട്ടവരാണ്  ഒരോരുത്തരുമെന്നു  അവകാശപ്പെടുമ്പോഴും നമ്മിൽ  ഭരമേല്പിക്കപെട്ട നിയോഗം എന്താണെന്ന്  തിരിച്ചറിയാതെ ആത്മീയ മണ്ഡലത്തിൽ നിന്നും ഒളിച്ചോടുന്നവരാണ്  എന്ന യാഥാർഥ്യം വിസ്മരിക്കാവുന്നതല്ല  .ഇങ്ങനെ ഒളിച്ചോടുന്നവർ ശിക്ഷാവിധിയിൽ അകപ്പെടുമെന്ന്  നോഹയുടെ ജീവിതത്തെ ആസ്പദമാക്കി റവ റോബിൻ വർഗീസ് ഓർമിപ്പിച്ചു.

മാർത്തോമ നോർത്ത് അമേരിക്ക ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയണൽ സന്നദ്ധ സുവിശേഷക സംഘം  ” അറ്റ് ദി ക്രോസ്” “ക്രൂശിങ്കൾ “ജൂൺ 16  തിങ്കളാഴ്ച 2025 വൈകുന്നേരം 7:30 ന് സൂം വഴി.സംഘടിപ്പിച്ച  പ്രാർത്ഥന സമ്മേളനത്തിൽ മുഖ്യ നിർവഹിക്കുകയായിരുന്നു റവ റോബിൻ വർഗീസ്

ദൈവീക കല്പന ലംഘിച്ചു യാത്ര തിരിച്ച യോനയുടെ ജീവിതത്തിൽ അനുഭവിക്കേണ്ടി ദുരന്തവും എന്നാൽ   താൻ ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി ദൈവസന്നിധിയിൽ ഏറ്റുപറഞ്ഞ് വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരുവാൻ ദൈവം യോനാക് അവസരം നൽകിയെന്നും  അച്ചൻ വിശദീകരിച്ചു .വ്യത്യസ്ത ജീവിതാ വസ്ഥകളിൽ  താൻ എവിടെയായിരുന്നു എന്നുള്ള തിരിച്ചറിവ് വിശ്വാസിക്കു  ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അച്ചൻ ചൂണ്ടിക്കാട്ടി.

.സമ്മേളനത്തിൽ റവ. എബ്രഹാം വി സാംസൺ  അധ്യക്ഷത (വികാരി, ഫാർമേഴ്‌സ് എം‌ടി‌സി) വഹിച്ചു.ഉമ്മൻ അച്ചൻ പ്രാരംഭ പ്രാർത്ഥന നടത്തി .മിസ്റ്റർ മോൻസി വർഗീസ് (ഡാളസ് സെഹിയോൻ എംടിസി, പ്ലാനോ) ഗാനം ആലപിച്ചു. മിസ്സിസ് ഷേർലി സിലാസ്  (ട്രഷറർ SWRMTVEA)  സ്വാഗതം: പറഞ്ഞു മിസ്റ്റർ മാത്യു ലൂക്കോസ്
(ഡാളസ് സെഹിയോൻ എംടിസി, പ്ലാനോ) മിസ്സിസ് ആലിയമ്മ ഇടിക്കുള (ഡാളസ് സെഹിയോൻ എംടിസി, പ്ലാനോ)എന്നിവർ മധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നൽകി

പാരിഷ് മിഷൻ സെക്രട്ടറിമാർ, റോബി ചേലങ്കരി ,സാം അലക്സ് ഷിർലി സിലാസ് എന്നിവർ സമ്മേളനത്തിന്
നേത്ര്വത്വം നൽകി മിസ്റ്റർ സാം അലക്സ് (വൈസ് പ്രസിഡന്റ് SWRMTVEA) നന്ദി പറഞ്ഞു റവ ജോസഫ് ചാക്കോ അച്ചന്റെ  സമാപന പ്രാർത്ഥനക്കും  ആശീർവാദത്തിനും ശേഷം  പ്രാർത്ഥന സമ്മേളനം സ,ആലപിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments