Thursday, July 3, 2025
HomeKeralaപ്ലസ് വൺ സീറ്റ്: വിദ്യാർഥികളെ വഞ്ചിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ‘ജനകീയ വിചാരണ.

പ്ലസ് വൺ സീറ്റ്: വിദ്യാർഥികളെ വഞ്ചിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ‘ജനകീയ വിചാരണ.

ഫ്രറ്റേണിറ്റി.

നിലമ്പൂർ: തുടർ ഭരണത്തിലൂടെ പത്തുവർഷം കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടും മലപ്പുറം ജില്ലക്ക് ഹയർസെക്കൻഡറിയിൽ ഒരു സ്ഥിരം ബാച്ചു പോലും അനുവദിക്കാതെ, മാർജിനിൽ സീറ്റ് വർദ്ധനവും, താൽക്കാലിക ബാച്ചും കൊണ്ട് വിദ്യാർത്ഥി വഞ്ചന തുടരുന്ന കേരള സർക്കാരിനെതിരെ ജില്ലയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിലെ വോട്ടർമാർ വിധിയെഴുതണമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ സഈദ് അഭിപ്രായപ്പെട്ടു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ സംഘടിപ്പിച്ച വിദ്യാർത്ഥി വഞ്ചനക്കെതിരെ ജനകീയ വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിന്റെ വംശീയ വാദങ്ങൾ ഏറ്റെടുത്ത് നിരന്തരമായി ജില്ലയ്ക്കെതിരെ പ്രചരണങ്ങൾ നടത്തുകയും, ആഭ്യന്തരവകുപ്പിന് ഉപയോഗപ്പെടുത്തി ക്രിമിനൽ വൽക്കരണത്തിന് ശ്രമിക്കുകയും ചെയ്ത സർക്കാറും ഇടതുപക്ഷവും തിരഞ്ഞെടുപ്പ് കാലത്ത് മലപ്പുറത്തോടും , ജില്ലയിലെ  ന്യൂനപക്ഷങ്ങളോടും കാണിക്കുന്ന സ്നേഹം തികഞ്ഞ കാപട്യം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹയർസെക്കൻഡറി മേഖലയിൽ മതിയായ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ ഇനിയും തയ്യാറാകാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ, വൈസ് പ്രസിഡന്റ് ഷമീമ സക്കീർ , വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ , അഡ്വ: അമീൻ യാസർ, ജംഷീർ ചെറുകോട്,അൽതാഫ് ശാന്തപ്പുരം , വി.കെ മാഹിർ, മജീദ് ചാലിയാർ, ജാസിർ വാണിയമ്പലം,ഷമീം കൂരാട്,ആബിദ് നാരോക്കാവ്, ബാസിത് ദേവതിയാൽ, നുസ്റത്ത് ടീച്ചർ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments