Friday, July 4, 2025
HomeAmericaഹൂസ്റ്റൺ റാന്നി അസോസിയേഷന് (2025 - 26) കരുത്തുറ്റ നേതൃനിര - ബിജു സഖറിയാ പ്രസിഡണ്ട്...

ഹൂസ്റ്റൺ റാന്നി അസോസിയേഷന് (2025 – 26) കരുത്തുറ്റ നേതൃനിര – ബിജു സഖറിയാ പ്രസിഡണ്ട് .

ജീമോൻ റാന്നി.

ഹൂസ്റ്റൺ.ടെക്സാസ് സംസ്ഥാനത്തെ ഏറ്റവും ശക്തമായ പ്രാദേശിക കൂട്ടായ്മയായ ഹൂസ്റ്റൺ റാന്നി അസോസിയേഷന് (എച്ച്. ആർ.എ) 2025-26 ലെ പുതിയ ഭാരവാഹികളെ ഐക്യകണ്ഠേനേ തെരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യങ്ങളാണ്. HRA യുടെ നേതൃരംഗത്ത് എത്തിയിട്ടുള്ളത്.

ഏപ്രിൽ 27 നു മിസ്സോറി സിറ്റിയിലുള്ള കിറ്റി ഹോളോ പാർക്കിൽ നടന്ന സ്പ്രിങ് പിക്‌നിനോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡണ്ട് ബാബു കൂടത്തിനാലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതു യോഗത്തിൽ ഉപരക്ഷാധികാരി ജോയ് മണ്ണിൽ വരാണാധികാരിയായി പ്രവർത്തിച്ചു. സെക്രട്ടറി ബിനു സഖറിയാ സ്വാഗതവും ട്രഷറർ ജിൻസ് മാത്യു കിഴക്കേതിൽ നന്ദിയും അറിയിച്ചു.

സംഘടനയുടെ തുടക്കം (2009) മുതൽ വിവിധ ചുമതലകൾ വഹിച്ചിട്ടുള്ള ബിജു സഖറിയ കളരിക്കമുറിയിലാണ് പുതിയ പ്രസിഡണ്ട്.

റാന്നി എംഎൽഎ പ്രമോദ് നാരായൺ രക്ഷാധികാരിയായുള്ള സംഘടനയുടെ ഉപരക്ഷാധികരികളായി റവ. ഫാദർ ജെക്കു സഖറിയ, ജീമോൻ റാന്നി, ജോയി മണ്ണിൽ, ബാബു കൂടത്തിനാൽ എന്നിവർ പ്രവർത്തിക്കുന്നു.

സംഘടനാ പ്രവർത്തനത്തിൽ കരുത്ത് തെളിയിച്ച വിനോദ് ചെറിയാനാണ് പുതിയ ജനറൽ സെക്രട്ടറി.ബാബു കലീന സെക്രട്ടറിയായും ബിനു സഖറിയ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡൻ്റുമാരായി ജിൻസ് മാത്യു കിഴക്കേതിൽ, റോയി തീയാടിക്കൽ, മാത്യൂസ് ചാണ്ടപ്പിള്ള, എബ്രഹാം ജോസഫ് (ജോസ് പ്ലാമ്മൂട്ടിൽ), സി.ജി ഡാനിയേൽ, ഷിജു തച്ചനാലിൽ എന്നിവരെ യോഗം തെരഞ്ഞെടുത്തു.

റീനാ സജി,ഷീജാ ജോസ്, മറിയാമ്മ ജോൺ (ലീലാമ്മ) എന്നിവരാണ് വനിതാ ഫോറം സെക്രട്ടറിമാർ. ജോയിൻ്റ് ട്രഷററായി സ്റ്റീഫൻ ടി ഏബ്രഹാമും,യൂത്ത് കോ ഓഡിനേറ്ററായി ജെഫിൻ രാജുവും പ്രവർത്തിയ്ക്കുന്നു

സജി ഇലഞ്ഞിക്കൽ, മിന്നി ജോസഫ്, അലക്സ് ളാഹയിൽ, ജോൺ തോമസ് (രാജു), ബിജു തച്ചനാലിൽ, ഈശോ തേവർവേലിൽ (സണ്ണി),രാജു കെ നൈനാൻ, ജൈജു കുരുവിള തുടങ്ങിയവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments