Friday, July 4, 2025
HomeAmericaഗാർലാന്റ് സെന്റ്. തോമസ് സീറോ മലബാർ ദേവാലയത്തിൽ ആദ്യകുർബാന സ്വീകരണം .

ഗാർലാന്റ് സെന്റ്. തോമസ് സീറോ മലബാർ ദേവാലയത്തിൽ ആദ്യകുർബാന സ്വീകരണം .

മാർട്ടിൻ വിലങ്ങോലിൽ.

ഗാർലാന്റ് (ടെക്‌സാസ്): ഗാർലാന്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ  കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സൈ്‌ഥര്യലേപന ശുശ്രൂഷയും നടന്നു.  മെയ് 31 നടന്ന ശുശ്രൂഷകളിൽ
ഷിക്കാഗോ രൂപതാ മെത്രാൻ മാര്‍. ജോയ് ആലപ്പാട്ട്  മുഖ്യകാര്‍മികനായി.
വികാരി  ഫാ. ജെയിംസ് നിരപ്പേൽ, ഫാ. ജോർജ് വാണിയപ്പുരക്കൽ  എന്നിവർ സഹകാർമ്മികരായിരുന്നു.  പതിനെട്ടു  കുട്ടികളാണ്  ഇത്തവണ ആദ്യകുർബാന സ്വീകരിച്ചത്.

സണ്‍ഡേ സ്‌കൂള്‍ അധ്യാപകരായ  സിസ്റ്റർ സ്നേഹ റോസ് കുന്നേൽ (എസ്എബിഎസ്), ബ്ലെസി ലാൽസൺ , ആഷ്‌ലി മൈക്കിൾ, ജോമോൾ ജോർജ് (സിസിഡി കോർഡിനേറ്റർ), ജോയൽ കുഴിപ്പിള്ളിൽ, ബെർറ്റീ ഡിസൂസ (അസി. കോർഡിനേറ്റർ) എന്നിവർ  കൂദാശാ സ്വീകരണത്തിനുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനും, അമോദ് അഗസ്റ്റിൻ, റിച്ചാ ഷാജി  (പേരന്റ് കോർഡിനേറ്റേർ) പരിപാടികളുടെ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി.

ടോമി നെല്ലുവേലിൽ , കുര്യൻ മണ്ണനാൽ, മാത്യു ജോൺ(രാജു), സണ്ണി കൊച്ചുപറമ്പിൽ (കൈക്കാരന്മാർ),  സിസ്റ്റർ ക്ലെറിൻ  കൊടിയന്തറ (എസ്എബിഎസ്)  എന്നിവർ  ആദ്യകുർബാന സ്വീകരണചടങ്ങുകൾ വിജയമാകുന്നതിൽ നേതൃത്വം നൽകി.

ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ പ്രതിനിധികളായ ഡേവിഡ് അഗസ്റ്റിൻ, ഏവാ ജോൺ എന്നിവർ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
Photo credit: Saji Starline.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments