മാർട്ടിൻ വിലങ്ങോലിൽ.
മെയ് 30-ന് ഹൂസ്റ്റൺ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന മേജർ ആർച്ച് ബിഷപ്പിനേയും, ചിക്കാഗോ രൂപതാ മെത്രാൻ മാർ. ജോയ് ആലപ്പാട്ടിനേയും, സെക്രട്ടറി ഫാ. ഫ്രാൻസിസ് എലവുത്തിങ്കലിനേയും, ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി, അസി. വികാരി ഫാ. ജോർജ് പാറയിൽ, കൈക്കാരന്മാരായ സിജോ ജോസ്, പ്രിൻസ് ജേക്കബ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന്, പാരീഷ് കൗൺസിൽ അംഗങ്ങളുടെയും, പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തെ അഭിവന്ദ്യ മാർ. തട്ടിൽ അഭിസംബോധന ചെയ്തു. യോഗത്തിൽ രൂപതാധ്യക്ഷൻ മാർ. ജോയ് ആലപ്പാട്ട്, മേജർ ആർച്ച് ബിഷപ്പിനെ സ്വാഗതം ചെയ്തു.
മെയ് 31-ന് ശനിയാഴ്ച രാവിലെ 8:45-ന് സെന്റ് ജോസഫ് ഫൊറോനാ പള്ളിയങ്കണത്തിൽ എത്തിയ തട്ടിൽ പിതാവിനെ ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. ജോർജ് പാറയിൽ, കൈക്കാരന്മാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന്, മേജർ ആർച്ച് ബിഷപ്പിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ വി. കുർബാന അർപ്പണം നടന്നു. സാഗർ രൂപതാധ്യക്ഷൻ മാർ. ജെയിംസ് അത്തിക്കളം, ഹൂസ്റ്റൺ സെന്റ്. മേരീസ് ക്നാനായ ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്ത്, പെയർലാന്റ് വികാരി ഫാ. വർഗീസ് കുന്നത്ത് എന്നിവരുള്‍പ്പെടെ 15 ഓളം വൈദികർ സഹകാർമികരായി.
വി. കുർബാനയെ തുടർന്ന് ഇടവകയുടെ ഉപഹാരം – റഫായേൽ മാലാഖയുടെ ഐക്കൺ, വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. ജോർജ് പാറയിൽ, കൈക്കാരന്മാരായ സിജോ ജോസ്, വർഗീസ് കല്ലുവെട്ടാംകുഴി, പ്രിൻസ് ജേക്കബ് എന്നിവർ ചേർന്ന് സമർപ്പിച്ചു.
സീറോ മലങ്കര ഇടവക വികാരി ഫാ. ബിന്നി ഫിലിപ്പ് മേജർ ആർച്ച് ബിഷപ്പിന് ആശംസകൾ നേർന്നു.
സ്നേഹവിരുന്നോടുകൂടി മേജർ ആർച്ച് ബിഷപ്പ് തന്റെ അനുഗ്രഹ സന്ദർശന പരിപാടികൾ പൂർത്തിയാക്കി ചിക്കാഗോയ്ക്ക് മടങ്ങി.