Friday, July 4, 2025
HomeAmericaഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ ഒന്നിന് .

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ ഒന്നിന് .

ഗ്ലാഡ്‌സണ്‍ വര്‍ഗീസ്.

ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയേഴ്‌സിന്റെ അംബ്രല്ലാ സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) ആനുവല്‍ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ ഒന്നാം തീയതി ഞായറാഴ്ച ബേന്‍ഡന്‍വില്ലായിലുള്ള വൈറ്റ് പ്ലെയിന്‍സ് ഗോള്‍ഫ് ക്ലബില്‍ വച്ച് നടത്തപ്പെടുന്നതാണ്. അതിനുശേഷം നടക്കുന്ന ഡിന്നറും, എന്റര്‍ടൈന്‍മെന്റും മഹാരാജ് ഇന്ത്യന്‍ റെസ്റ്റോറന്റ് ബാങ്ക്വറ്റ് ഹാളില്‍ (3400 River Road, Franklin Park, IL) -ല്‍ വച്ച് നടത്തും. ഈ ഗോള്‍ഫ് ടൂര്‍ണമെന്റിലും, ഡിന്നറിലും പങ്കെടുക്കാന്‍ താത്പര്യമുള്ള എന്‍ജിനീയേഴ്‌സ് AAEIOUSA@gmail.com എന്നതിലേക്ക് മെയില്‍ ചെയ്യുക.

എ.എ.ഇ.ഐ.ഒയുടെ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (Global Director, G.E), ഗോള്‍ഫ് & ചാരിറ്റി  ചെയര്‍മാന്‍ ഗുല്‍സാര്‍ സിംഗ് (EEO Pan America Inc), ഗോള്‍ഫ് & ചാരിറ്റി കോ-ചെയര്‍മാന്‍മാരായ ഡോ. പ്രമോദ് വോറ (President Probys Inc), ദിപന്‍ മോദി (CEO Modi Financila Group), നാഗ് ജയ്‌സ് വാള്‍ (Sr. Advisor, Sales Force Inc), രാജിന്ദര്‍ സിംഗ് മാഗോ (Dr. Manager Novistar) എന്നിവര്‍ ഈ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നു.

ജൂണ്‍ 1-ന് ഒരുമണിക്ക് ടൂര്‍ണമെന്റ് ആരംഭിക്കും. നെറ്റ് വര്‍ക്കിംഗ് & ഡിന്നര്‍ അഞ്ചുമണിക്കും തുടങ്ങും. ഈ ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുക തുക സംഘടനയുടെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ സെപ്റ്റംബര്‍ മാസത്തില്‍ ഓക്ക് ബ്രൂക്ക് മാരിയറ്റില്‍ വച്ച് നടക്കുന്ന ആനുവല്‍ ഗാലയില്‍ വച്ച് വിതരണം ചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ AAEIOUSA.ORG-ല്‍ നിന്ന് ലഭിക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments