Tuesday, June 17, 2025
HomeKeralaധോണിയില്‍ ഇന്നലെയുണ്ടായ കാട്ടുതീ ഇതുവരെ നിയന്ത്രണവിധേയമായില്ല.

ധോണിയില്‍ ഇന്നലെയുണ്ടായ കാട്ടുതീ ഇതുവരെ നിയന്ത്രണവിധേയമായില്ല.

ജോൺസൺ ചെറിയാൻ .

പാലക്കാട് ധോണിയില്‍ കാട്ടുതീ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. അടുപ്പൂട്ടീമല, നീലിപ്പാറ മേഖലകളിലാണ് കാട്ടുതീ പടരുന്നത്. ഇന്നലെയുണ്ടായ കാട്ടുതീ ഇതുവരെയും നിയന്ത്രണ വിധേയമായിട്ടില്ല. ധോണിയിലെ ഈ പ്രദേശം ഫയര്‍ ഫോഴ്‌സിന് എത്തിപ്പെടാനാകാത്ത മേഖലയാണെന്നത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. വനഭൂമി വന്‍തോതില്‍ കത്തിനശിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിഡിയോയും പുറത്തെത്തിയിട്ടുണ്ട്. തീ ജനവാസ മേഖലയിലേക്ക് പടരാന്‍ സാധ്യതയില്ലെന്നാണ് വനംവകുപ്പിന്റേയും ഫയര്‍ ഫോഴ്‌സിന്റേയും വിലയിരുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments