Friday, July 4, 2025
HomeAmericaറെയ്ച്ചൽ ഉമ്മൻ ന്യൂജേഴ്സിയിൽ നിര്യാതയായി.

റെയ്ച്ചൽ ഉമ്മൻ ന്യൂജേഴ്സിയിൽ നിര്യാതയായി.

 റോയ് ആന്റണി.

ബർഗൻ ഫീൽഡ് : കല്ലൂപ്പാറ കൈതയിൽ മുണ്ടകക്കുളത്തിൽ ജോർജ്ജ് ഉമ്മന്റെ ( തമ്പാച്ചൻ) സഹധർമ്മിണി റേച്ചൽ ഉമ്മൻ ( മോളി ) (74) ന്യൂ ജേഴ്സിയിലെ ബെർഗൻഫീൽഡിൽ ഫെബ്രുവരി 12 ന് രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു . പരേത പത്തനംതിട്ട ഉതിമൂട് ഇളവട്ട കുടുംബാംഗമാണ് . ബെർഗൻ ഫീൽഡ് റീജിയണൽ മെഡിക്കൽ സെന്ററിൽ മുപ്പത് വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

മക്കൾ: തോമസ് ജോർജ്ജ് ( ജോമോൻ ) ന്യൂ ജേഴ്സി , ജോളി ആഡംസ് ( ഒഹായോ ). മരുമക്കൾ: ഷാരൻ ( ന്യൂ ജേഴ്സി ) , ആഡംസ് ( ഒഹായോ ). കൊച്ചുമക്കൾ : ഇസബെല്ല , സോഫിയ , റെയ്ച്ചൽ , റിയ .

വിസിറ്റേഷൻ ആൻഡ് സെലിബ്രേഷൻ ഓഫ് ലൈഫ് : 2025,  ഫെബ്രുവരി 14 വെള്ളിയാഴ്ച 4pm – 8pm.
St. Peter’s Syro  Malankara Catholic Church, 620 Western Highway, Blauvelt , NY 10913.

സംസ്കാര ശുശ്രൂഷയും തിരുകർമ്മങ്ങളും: ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 7.30 ന് ബലിയർപ്പണത്തോടെ ആരംഭിക്കും . സംസ്കാര ശുശ്രൂഷകൾക്ക് ബിഷപ്പ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും . കുർബാനയ്ക്ക് ശേഷം  9.45 വരെ പൊതുദർശനവും ഉണ്ടായിരിക്കും .

സംസ്കാരം: 10.45 am- 11.30 am
Garden of Memories
300 Soldier Hill Rd.
Township of  Washington, NJ

കൂടുതൽ വിവരങ്ങൾക്ക് :
Sherin  845 269 2025
Kochumon  860 966 2200.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments