ജോൺസൺ ചെറിയാൻ.
വിവിധ ഫ്‌ളേവറുകളിലുള്ള മസാലകളോടെ, വിവിധ നിറങ്ങളില്‍, അല്ലെങ്കില്‍ ആസക്തിയുണ്ടാക്കുന്ന മധുരങ്ങളില്‍, ആകര്‍ഷകമായ പാക്കറ്റുകളില്‍ കടകള്‍ക്ക് പുറത്ത് നമ്മളെ നോക്കിക്കൊതിപ്പിക്കുന്ന അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ വാങ്ങാന്‍ തോന്നുന്നതിന് പിന്നില്‍ പണത്തിന്റെ ഒരു മനശാസ്ത്രം കൂടിയുണ്ടോ? തീര്‍ച്ചയായും ഉണ്ട്. നിസ്സാര പൈസയ്ക്ക് പോക്കറ്റ് കീറാതെ തന്നെ ഈ കൊച്ചുപാക്കറ്റുകള്‍ വാങ്ങി കൊതിയടക്കാം. ഇത്തരം ഭക്ഷണങ്ങള്‍ എല്ലായിടത്തുമുണ്ട്. ഏത് മാടക്കടയിലും സൂപ്പര്‍ മാര്‍ക്കറ്റിലുമുണ്ട്. ചിപ്പ്‌സും ബര്‍ഗറും ജ്യൂസും സോഡയുമൊക്കെ കോംബോ ഓഫറായി കൂടുതല്‍ ലാഭത്തിലും കിട്ടും. ഏത് ബസിലിരുന്നും ബസ് സ്റ്റാന്റിലിരുന്നും ലാപ്‌ടോപ്പിന് മുന്നിലിരുന്നും സിനിമാക്കൊട്ടകയിലിരുന്നുമൊക്കെ ഇവ കഴിയ്ക്കാം. കുറഞ്ഞ ചെലവില്‍ നാവിന് കുറച്ച് ആഡംബര രുചികള്‍ നുണയാന്‍ നല്‍കാം. ജീവിത ശൈലീ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് അറിഞ്ഞിട്ടുകൂടി ഇവ വാങ്ങിപ്പോകുന്നത് ഈ ‘പണ മനശാസ്ത്രം’ കൊണ്ട് തന്നെയാണെന്ന് അടിവരയിടുകയാണ് ഇന്ന് പാര്‍ലമെന്റില്‍ വച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. അള്‍ട്രാ പ്രൊസ്സസ്ഡ് ജ്വരത്തെ പിടിച്ചുനിര്‍ത്താന്‍ പണത്തിന്റെ വഴിയില്‍ക്കൂടിയും ഒന്ന് ശ്രമിക്കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.