Tuesday, January 14, 2025
HomeAmericaചരിത്ര നേട്ടം കുറിച്ചു ലീഗ് സിറ്റി മലയാളി സമാജം.

ചരിത്ര നേട്ടം കുറിച്ചു ലീഗ് സിറ്റി മലയാളി സമാജം.

ജീമോൻ റാന്നി.

ലീഗ് സിറ്റി (ടെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ  വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം വിന്റർ ബെൽസ് 2024നോട്  അനുബന്ധിച്ചു നടത്തിയ കേരള ഭക്ഷ്യ മേള കേരളത്തിന് വെളിയിൽ നടത്തപ്പെട്ട ഏറ്റവും വലിയ കേരള ഭക്ഷ്യ മേളയായി കണക്കാക്കപ്പെടുന്നുഏകദേശം നൂറോളം വിഭവങ്ങളാണ് തത്സമയം പാചകം ചെയ്ത് നൽകി വിളമ്പിയത്ഇരുന്നൂറോളം ലീഗ് സിറ്റി മലയാളി സമാജത്തിന്റെ സന്നദ്ധ പ്രവർത്തകരാണ് ഭക്ഷ്യ മേളക്കു പിന്നിൽ പ്രവർത്തിച്ചത്കേരള തനിമയിൽ കുറെയേറെ തട്ടുകടകൾ നിർമ്മിച്ചു തട്ടുകട തെരുവൊരുക്കിയാണ്‌ ഭക്ഷണങ്ങൾ തയ്യാറാക്കി വിധരണം ചെയ്തത്.

ഡിസംബർ 27 ന് വെബ്സ്റ്റർ ഹെറിറ്റേജ് പാർക്ക് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട വിന്റർ ബെൽസ് 2024- ഡോ.മനു ചാക്കോ സംവിധാനം ചെയ്തു നൂറിലധികം കലാകാരൻമാരെ കോർത്തിണക്കി നടത്തിയ നാടകം കാണികളെ അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്അതോടൊപ്പം രശ്മി നായരുടേയും റീവാ വർഗ്ഗീസിന്റെയും നേതൃത്വത്തിൽ വിവിധ പ്രമുഖ സംഗീതജ്ഞരെ അണിയിച്ചൊരുക്കി നടത്തിയ ഗാനമേളയും ഏറെ കയ്യടി നേടിഅതുകൂടാതെ ലീഗ് സിറ്റിയിലെ കൊച്ചുകലാകാരന്മാരും കലാകാരികളും അണിനിരന്ന മറ്റു കലാ പരിപാടികളും വിന്റർബെൽസിനു മാറ്റുകൂട്ടി.

പതിവുപോലെ സ്ളേയിൽ എത്തിയ സാന്തക്ളോസ് കൗതുകവും ക്രിസ്മസ് പ്രതീതിയും ഉണർത്തിഇതിനെല്ലാം പുറമെ അമേരിക്കൻ സ്വദേശികൾക്കടക്കം കൗതുകമുണർത്തിക്കൊണ്ടു ഒരുക്കിയ ആയിരത്തിൽപരം ചെറു നക്ഷത്രങ്ങൾപുൽക്കൂട്വിവിധ വലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകൾവൈവിധ്യമാർന്ന തരത്തിലുള്ള ലൈറ്റുകൾഅലങ്കാരങ്ങൾ എന്നിവയെല്ലാം ശ്രദ്ധേയമായിരുന്നു.

മലയാള മണ്ണിന്റെ ഓർമയും ഗൃഹാത്വവും ഉണർത്തുന്നതായിരുന്നു  ആഘോഷമെന്ന് പങ്കെടുത്തവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.         കുടുംമ്പങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെയും ഐക്കത്തിന്റെയും ഉത്തമ മാതൃകയാണ് ലീഗ് സിറ്റി മലയാളി സമാജം എന്ന് ആശംസകളർപ്പിച്ച റെവഫാദർ ഡായ് കുന്നത്ത് പറഞ്ഞു.

പ്രോഗ്രാം ഇത്രയേറെ വിജയകരമാക്കാൻ സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.

പ്രസിഡന്റ്ബിനീഷ് ജോസഫ്വൈസ് പ്രസിഡന്റ് – ലിഷ ടെൽസൺ,         

വൈസ് പ്രസിഡന്റ്– സോജൻ ജോർജ്സെക്രട്ടറി – ഡോ.രാജ്കുമാർ മേനോൻ,              ജോയിന്റ് സെക്രട്ടറി – സിഞ്ചു ജേക്കബ്ജോയിന്റ് സെക്രട്ടറി – ബിജോ സെബാസ്റ്റ്യൻ,  ട്രെഷറർരാജൻകുഞ്ഞ് ഗീവർഗ്ഗീസ്‌,           ജോയിന്റ് ട്രെഷറർ – മാത്യു പോൾഎന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments