പി പി ചെറിയാന്‍.
.
“ഡെയ്റ്റിങ്ങ്” എന്നത് ഒരു നൂതന ആശയമായി കരുതാനാകില്ല.പൗരാണിക ഭാരതത്തില്‍ ഉടലെടുത്ത ആര്യ-ദ്രാവിഡ സംസ്കാരത്തില്‍ നടന്നിരുന്ന പ്രേമ വിവാഹങ്ങളാണ് പില്‍ക്കാലത്ത് “ഡെയ്റ്റിങ്ങ്” എന്ന ഓമനപ്പേരില്‍ അറിയപ്പെടുവാനാരംഭിച്ചത്.യുവമി
ആധുനിക കാലഘട്ടത്തില്‍ വിവാഹത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ വികലമാക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ വിവാഹത്തിലൂടെ പരസ്പരം ബന്ധിക്കപ്പെട്ടവരില്‍ നല്ലൊരു ശതമാനം ഭാര്യാ-ഭര്‍തൃ ബന്ധത്തിന്റെ ആഴം ഗ്രഹിക്കാതെ വിശ്വാസ യോഗ്യത നഷ്ടപ്പെട്ട് ശിഥിലമായ കുടുംബജീവിതം നയിക്കുന്നവരാണ്. ഡെയ്റ്റിങ്ങ് എന്ന ചതിക്കുഴിയില്‍ വീഴുന്നവരില്‍ ഭൂരിപക്ഷവും ചരിത്രം പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള മാതാ പിതാക്കന്മാരുടെ തലമുറയാണെന്ന് നിസ്സംശയം മനസ്സിലാക്കാം.ഇതില്‍ ഒട്ടും അതിശയോക്തി ഇല്ല കാരണം വിവാഹത്തിനു മുന്‍പ് ആശയവിനിമയം നടത്തുന്നതിനോ,മനസ്സിലാക്കുന്
ഒറ്റ നോട്ടത്തില്‍ ഡെയ്റ്റിങ്ങില്‍ ഒരപാകതയും കണ്ടെത്താനാകില്ല.വിശുദ്ധ ബൈബിള്‍ ഉള്‍പ്പെടെയുള്ള മത ഗ്രന്ഥങ്ങളില്‍ പരസ്പരം വിവാഹിതരാകുവാന്‍ ആഗ്രഹിച്ചിരുന്നവര്‍ മാതാ പിതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ ശിരസ്സാ വഹിച്ചു ആ സുന്ദര മുഹൂര്‍ത്തത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്ന നിരവധി സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഇതി നിന്നും തികറ്റും വിഭിന്നമായ ഡെയ്റ്റിങ്ങ് സംസ്കാരമാണ് ഇന്നത്തെ തലമുറയെ ഗ്രസിച്ചിരിക്കുന്നത്.
ഹൈസ്കൂള്‍ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ പരസ്പരം പരിചയപ്പെടുന്ന യുവതിയുടെയോ യുവാവിന്റെയോ മനസ്സില്‍ വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ തളിരിടുവാനാരംഭിക്കുന്നു. .കുടുംബാന്തരീക്ഷത്തില്‍ നിന്നും മാതാ പിതാക്കളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിന്നും അകന്നു കഴിയുന്ന കുട്ടികള്‍ക്ക് അനുഭവപ്പെടുന്ന ഏകാന്തത പരിഹരിക്കുന്നതിന് മനസ്സിനിണങ്ങിയ ഒരു തുണയെ കണ്ടെത്താനുള്ള വ്യഗ്രതയാണ് ഡെയ്റ്റിങ്ങ് എന്ന സംസ്കാരത്തിലേക്ക് ഇവരെ ആകര്‍ഷി ക്കുന്നത്.ആരംഭ ഘട്ടത്തില്‍ നല്ല സുഹൃത്ത് ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പരസ്പരം സംസാരിക്കുന്നതിന് ഇവര്‍ കണ്ടെത്തുന്നത് പാര്‍ക്കുകളും, ലൈബ്രറികളും, റെസ്റ്റോറന്റുകളുമാണ്. തുടര്‍ന്ന് ഒറ്റയ്ക്ക് താമസിക്കുന്ന മുറികളില്‍ നിത്യ സന്ദര്‍ശനം നടത്തുക, ഒന്നിച്ചു താമസിക്കുക എന്ന സ്ഥിതിയിലേക്ക് ബന്ധങ്ങള്‍ അതിവേഗം വളരുന്നു.ഇവിടെയാണ് അറിഞ്ഞോ അറിയാതെയോ സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കപെടുന്നതു.
ഡെയ്റ്റിങ്ങിന്റെ പേരില്‍ യുവതീ യുവാക്കളെ മാറി മാറി പരീക്ഷിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നു.ഇത് തെറ്റുകളില്‍ നിന്നും കൂടുതല്‍ തെറ്റുകളിലേക്ക് നയിക്കപ്പെടുന്നു.ഡെയ്റ്റിങ്ങി
ഈയിടെ പ്രസിദ്ധീകരിച്ച ഒരു സര്‍വ്വേയില്‍ ഡെയ്റ്റിങ്ങിന്റെ പേരില്‍ 87% പെണ്‍കുട്ടികളും വെര്‍ബല്‍ അബ്യൂസിനും,47% ശാരീരിക പീഡനത്തിനും,25% ലൈഗീക പീഡനത്തിനും ഇരയാകുന്നു എന്ന ഞെട്ടിക്കുന്ന സത്യം പുറത്തു വിട്ടിരിക്കുന്നു.
ടെക്സാസില്‍ മാത്രം 4442 നിഷ്കളങ്കരായ പെണ്‍കുട്ടികളാണ് ലൈഗീക പീഡനത്തിനു ഇരയായതായി നാഷണല്‍ ഡെയ്റ്റിങ്ങ് അബ്യൂസ് ഹെല്‍പ്പ് ലൈനിലൂടെ പരാതി പെട്ടിരുന്നത്.ഡെയ്റ്റിങ്ങുമായി ബന്ധപ്പെട്ട് 370 ഫോണ്‍ കോളുകള്‍ ഒരോ മാസവും ശരാശരി ലഭിക്കുന്നുണ്ടന്നും സര്‍വ്വെ വെളിപ്പെടുത്തുന്നു.
ഡെയ്റ്റിങ്ങിന്റെ സദുദ്യേശത്തെ കുറിച്ച് തികച്ചും ബോധമുണ്ടെങ്കിലും,അതില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് വളര്‍ന്നു വരുന്ന തലമുറയെ ബോധവല്‍ക്കരിക്കുന്നതിനും,മാതൃ