ജോൺസൺ ചെറിയാൻ.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കുടുംബത്തിന് 2023ല്‍ ലഭിച്ച ഏറ്റവും വിലകൂടിയ സമ്മാനം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് റിപ്പോര്‍ട്ട്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മോദിയുടെ വിശേഷപ്പെട്ട സമ്മാനത്തിന്റെ വിവരങ്ങളുള്ളത്. മോദി യുഎസ് പ്രഥമ വനിത ജില്‍ ബൈഡന് കൊടുത്ത സമ്മാനം എന്തെന്നല്ലേ? 1715542 രൂപ വിലവരുന്ന ഒരു വജ്രം.