ജോൺസൺ ചെറിയാൻ.
ആരോഗ്യപരിപാലനത്തിനായി പലരും ജിമ്മിനെ മാത്രം ആശ്രയിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. ജിമ്മില്‍ പണമടയ്ക്കാതെ, ഒരുപാടൊന്നും വെട്ടിവിയര്‍ക്കുകയോ ക്ഷീണിച്ച് വലയുകയോ ചെയ്യാതെ, ട്രെയിനര്‍ ഇല്ലാതെ, സന്തോഷത്തോടെ ഏത് പ്രായത്തിലുള്ളവര്‍ക്കും ചെയ്യാന്‍ പറ്റുന്ന ഒരു നല്ല വ്യായാമം ഉണ്ടെങ്കിലോ? ഒന്നും രണ്ടുമല്ല ഈ വ്യായാമം നിങ്ങളുടെ ആയുസ് 11 വര്‍ഷം കൂടി കൂട്ടിനല്‍കുമെന്നാണ് നിര്‍ണായകമായ ഒരു പഠനം പറയുന്നത്. ആ വ്യായാമം മറ്റൊന്നുമല്ല. നടപ്പ് തന്നെ.