ജോൺസൺ ചെറിയാൻ.
ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. രണ്ടു സ്‌കൂളുകൾക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആർകെ പുരത്തെ ഡിപിഎസ് സ്കൂളിനും പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്കൂളിനും ആണ് സന്ദേശം ലഭിച്ചത്. രാവിലെ 6.15നാണ് സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ രണ്ടു സ്കൂളുകളും കുട്ടികളെ തിരികെ അയച്ചു.