ജോൺസൺ ചെറിയാൻ.
അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ASAP Kerala യുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടീം സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്ത വ്യത്യസ്തമായ ഒരു റീല്‍ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ വീഡിയോയുടെ പ്രത്യേകത എന്നത് പലവിധ ഭിന്നശേഷികള്‍ ഉള്ളവര്‍ ഫീച്ചര്‍ ചെയ്ത വീഡിയോ എന്നതും. കഴിയുന്നതും എല്ലാ വിധ പരിമിതികള്‍ ഉള്ളവര്‍ക്ക് വേണ്ട ആക്‌സിസിബിലിറ്റി ഫീച്ചേഴ്‌സും ഉള്‍പ്പെടിത്തിയിട്ടുണ്ട് എന്നതും ആണ്. എല്ലാവര്ക്കും സ്‌പെഷ്യല്‍ ആയ കഴിവുകള്‍ ഉണ്ടെന്ന ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് പ്രചോദനാത്മകമായ വീഡിയോ.