Wednesday, November 20, 2024
HomeKeralaതാനൂർ-പരപ്പനങ്ങാടി ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു.

താനൂർ-പരപ്പനങ്ങാടി ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു.

പ്രൊഫ് ലാം.
താനൂർ \ പരപ്പനങ്ങാടി: പൗരാണിക തുറമുഖ പട്ടണങ്ങളായ താനൂർ, പരപ്പനങ്ങാടി എന്നിവയുടെ പൈതൃക-പോരാട്ട ചരിത്രങ്ങൾ തേടി ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു. മലപ്പുറത്തെ ലാം സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്ക് മാധ്യമ പ്രവർത്തകനും ചരിത്ര ഗവേഷകനുമായ സമീൽ ഇല്ലിക്കൽ നേതൃത്വം നൽകി.
700 വർഷം മുമ്പ് യമനി പണ്ഡിതൻ ദർസ് നടത്തിയ താനൂർ വലിയ കുളങ്ങര പള്ളി, ഇമാം ഇബ്നു ഹജറുൽ ഹൈതമിയുടെ പ്രസിദ്ധ ഗ്രന്ഥമായ ഇംദാദിന്റെ ലോകത്ത് അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന കൈയെഴുത്തു പ്രതി, ഒരേ പേജിൽ അഞ്ച് വ്യത്യസ്ത ദിശകളിൽ വായിച്ചാൽ അഞ്ച് വിഷയങ്ങൾ പഠിക്കാൻ കഴിയുന്ന തരത്തിലുള്ള അപൂർവ ഗ്രന്ഥമായ ‘അൽജവാഹിറുൽ ഖംസ’ ഉൾപ്പെടെയുള്ള അപൂർവ ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്ന താനൂർ ഇസ്‍ലാഹുൽ ഉലൂം അറബിക് കോളജിലെ ഖുതുബ് ഖാന, 1921ലെ മലബാർ വിപ്ലവ നായകരിലൊരാളായ ഉമൈത്താന്റകത്ത് കുഞ്ഞിഖാദറിന്റെ മരണ സർട്ടിഫിക്കറ്റ്, കേയീസ് ബംഗ്ലാവ്, മൂന്നു പള്ളികൾ, തോട്ടുങ്ങൽ പള്ളി, വക്കം ഖാദർ സ്മാരകം തുടങ്ങിയവയാണ് താനൂരിൽ സംഘം സന്ദർശിച്ചത്.
പരപ്പനാട് കോവിലകത്തിന്റെ അവശേഷിപ്പായി പരപ്പനങ്ങാടി നെടുവയിലുള്ള ഊട്ടുപുര, മാലിക് ദിനാറിന്റെ കാലത്ത് നിർമിച്ചതും പിന്നീട് കടലെടുത്ത് പോയതിനെ തുടർന്ന് മമ്പുറം തങ്ങളുടെ ശിഷ്യനായ അവുക്കോയ മുസ്‌ലിയാർ സ്ഥാപിച്ചതുമായ അങ്ങാടി വലിയ ജുമഅത്ത് പള്ളി, മുൻ ലോക്സഭ സ്പീക്കർ പി.എം. സഈദുമായി ബന്ധപ്പെട്ട കേയീസ് ഭവനം, റെയിൽപുര തുടങ്ങി സ്ഥലങ്ങളാണ് പരപ്പനങ്ങാടിയിൽ സന്ദർശിച്ചത്.
ഖിലാഫത്ത് നേതാവ് കുഞ്ഞിഖാദറിന്റെ പേരമകൻ കുഞ്ഞിഖാദർ, പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. വി.പി ബാബു, പ്രാദേശിക ചരിത്രകാരൻ എം.എം സലാം മാസ്റ്റർ, പരപ്പനങ്ങാടി നഗരസഭ കൗൺസിലർ സി. ജയദേവൻ, അബ്ദുല്ല നഹ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ കാപ്ഷൻ:
ലാം ഹെറിറ്റേജ് വാക്ക് സംഘം താനൂരിലെ വക്കം ഖാദർ സ്മാരകത്തിന് മുന്നിൽ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments