Sunday, September 22, 2024
HomeAmerica"ആത്മസംഗീതം" സംഗീത സന്ധ്യ സെപ്തംബർ 28 ന് - ടിക്കറ്റ് കിക്ക്‌ ഓഫ് നടത്തി...

“ആത്മസംഗീതം” സംഗീത സന്ധ്യ സെപ്തംബർ 28 ന് – ടിക്കറ്റ് കിക്ക്‌ ഓഫ് നടത്തി .

ജീമോൻ റാന്നി.

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച് )  ആഭിമുഖ്യത്തിൽ നടത്തുന്ന “ആത്മസംഗീതം” സംഗീത സന്ധ്യയുടെ ടിക്കറ്റ് കിക്ക്‌ ഓഫ് നടന്നു.

ഹൂസ്റ്റൺ നഗരത്തിലെ ഇരുപതു ഇടവകകളുടെ പൂർണ സഹകരണത്തിൽ 2024 സെപ്റ്റംബർ മാസം 28 നു ശനിയാഴ്ച വൈകിട്ടു 6 മണിക്ക് ഹുസ്റ്റൻ സെൻറ് തോമസ്‌ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചാണ് ആത്മീയ സംഗീത സന്ധ്യ നടത്തപ്പെടുന്നത്.

സെപ്റ്റംബർ 1ന്  ഞായറാഴ്ച രാവിലെ സെൻറ് പീറ്റഴ് സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോൿസ്‌ ചർച് ഓഫ്‌ ഹുസ്റ്റനിൽ വി. കുർബാനയ്ക്കു ശേഷം നടന്ന പ്രത്യേക ചടങ്ങിൽ വച്ച് ഐ സിഇസിഎച്ച്‌ എക്‌സിക്യൂട്ടീവ് അംഗങ്ങളും പ്രസ്തുത പരിപാടിയുടെ സ്പോൺസർമാരും ചേർന്ന് ഇടവക മാനേജിങ് കമ്മിറ്റിയുടെയും ഇടവക അംഗങ്ങളുടെയും സഹകരണത്തിൽ ഐസിഇസിഎച്ച് പ്രസിഡണ്ട് റവ ഫാ. ഡോ . ഐസക് . ബി. പ്രകാശ്  ടിക്കറ്റ് സെയിൽ ഉദ്ഘാടനം നിർവഹിച്ചു.

പ്രധാന സ്പോൺസർമാരായ രെഞ്ചു രാജ്, തോമസ്‌ മാത്യു, ഐസിഇസിഎച് സെക്രട്ടറി റെജി ജോർജ്, പിആർഓ ജോൺസൺ ഉമ്മൻ , ബിജു ചാലക്കൽ , ഷീജ ബെന്നി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ക്രൈസ്തവ സംഗീത മേഖലയിലെ പ്രശസ്ത ഗായകരായ റോയ് പുത്തൂർ, സുധീപ് കുമാർ, ലിബിൻ സ്‌കറിയ, കുമാരി ശ്രേയ എന്നിവരടങ്ങുന്ന ഒൻപതംഗ സംഘം ആത്മീയ സംഗീത പരിപാടിക്കു നേതൃത്വം നൽകും. എല്ലാവരെയും സംഗീത പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നുവന്നു ഭാരവാഹികൾ അറിയിച്ചു.

പ്രവേശന ടിക്കറ്റുകൾ ഐസിഇസിഎച്ച് അംഗത്വ ഇടവകകളുടെ ഭാരവാഹികൾ മുഖേന ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments