Friday, October 18, 2024
HomeIndiaനാലുദിവസം മഴ തുടരാന്‍ സാധ്യത.

നാലുദിവസം മഴ തുടരാന്‍ സാധ്യത.

ജോൺസൺ ചെറിയാൻ.

മധ്യ വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റോട് കൂടിയ മഴ വരും ദിവസങ്ങളിലും തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ അടുത്ത് നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട,് വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് ഉണ്ട്. മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments