Tuesday, July 2, 2024
HomeKeralaരാഷ്ട്രീയപ്രേരിതമായി അധ്യാപികമാരെ സ്ഥലം മാറ്റിയത് പ്രതിഷേധാർഹം : കെ.എസ്.ടി.എം.

രാഷ്ട്രീയപ്രേരിതമായി അധ്യാപികമാരെ സ്ഥലം മാറ്റിയത് പ്രതിഷേധാർഹം : കെ.എസ്.ടി.എം.

ജാബിർ ഇരുമ്പുഴി.

*രാഷ്ട്രീയപ്രേരിതമായി അധ്യാപികമാരെ സ്ഥലം മാറ്റിയത് പ്രതിഷേധാർഹം : കെ.എസ്.ടി.എം.*
മലപ്പുറം:
ചങ്ങനാശ്ശേരി ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്ന് അകാരണമായി അധ്യാപികമാരെ  മലബാറിലേക്ക് സ്ഥലം മാറ്റിയത് പ്രതിഷേധാർഹവും നീതീകരിക്കാനാവാത്തതാണെന്നും, പൊതു സമൂഹത്തിന് മുമ്പിൽ അധ്യാപകരെ  അപമാനിതരാക്കാനുള്ള സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ബോധപൂർവ്വമായ ശ്രമമാണെന്നും ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ്  മൂവ്മെന്റ്, മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
വിദ്യാലയത്തിലെ അധ്യാപക വിരുദ്ധ നിലപാടുകൾക്ക് എതിരെ വനിതാ കമ്മീഷന്റെ റിപ്പോർട്ട് ഉണ്ടായിട്ടും അതിൻമേൽ ഒരു നടപടിയും സ്വീകരിക്കാത്തത് ദുരൂഹത സൃഷ്ടിക്കുന്നു.
സ്ഥലം എംഎൽഎയുടെ അതിരുവിട്ട ഇടപെടൽചില സംശയങ്ങൾക്ക് കാരണമാകുന്നു.
അധ്യാപകരുടെ അവകാശങ്ങൾ ഓരോന്നായ് കവർന്നെടുക്കുന്ന സർക്കാർ അവരുടെ അഭിമാനം കൂടി പിച്ചിച്ചീന്തുകയാണ്. രാഷ്ട്രീയ പ്രതികാരത്തോടെയുള്ള ഇത്തരം നടപടികൾ അധ്യാപകസമൂഹത്തിന്റെ മനോവീര്യം തകർക്കാൻ  മാത്രമേ ഉപകരിക്കൂ.
ജില്ലാ കൺവെൻഷനും വിവിധ പരീക്ഷകളിൽ ഉന്നത വിജയികൾക്കുള്ള അനുമോദന യോഗവും വെൽഫെയർ പാർട്ടി മലപ്പുറം, ജില്ലാ പ്രസിഡണ്ട് *നാസർ മാസ്റ്റർ കീഴ്പറമ്പ് ഉദ്ഘാടനം ചെയ്തു.*
കെ. എസ്. ടി. എം. ജില്ലാ പ്രസിഡണ്ട് ജാബിർ ഇരുമ്പുഴി. അധ്യക്ഷത വഹിച്ചു.
 ഫ്രറ്റേണിറ്റി മൂവ്മെൻറ്, ജില്ലാ പ്രസിഡണ്ട് ജംഷിൽ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി .കെ.എസ്.ടി.എം. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് വി ഷരീഫ്, റജീന മങ്കട, സ്റ്റേറ്റ് സെക്രട്ടറി ഹബീബ് മാലിക്, ജില്ലാ വൈസ് പ്രസിഡണ്ട് പി. നഷീദ, എന്നിവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ഷൗക്കത്തലി നിലമ്പൂർ സ്വാഗതവും ജില്ലാ ട്രഷറർ ഉസ്മാൻ മാമ്പ്ര നന്ദിയും പറഞ്ഞു.
👆കെ.എസ്.ടി.എം. മലപ്പുറം ജില്ല കൺവെൻഷനും അനുമോദനയോഗവും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ മാസ്റ്റർ കീഴ്പറമ്പ് ഉദ്ഘാടനം ചെയ്യുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments