Sunday, September 29, 2024
HomeKeralaവിദ്യർത്ഥികളുടെ ശബ്ദമാകേണ്ട ജലീൽ സംസാരിക്കുന്നത് ഒറ്റുകാരൻ്റെ വേഷത്തിൽ.

വിദ്യർത്ഥികളുടെ ശബ്ദമാകേണ്ട ജലീൽ സംസാരിക്കുന്നത് ഒറ്റുകാരൻ്റെ വേഷത്തിൽ.

ഫ്രറ്റേണിറ്റി.

മലപ്പുറം: പ്ലസ് വൺ സമരവുമായി ബന്ധപ്പെട്ട് സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾകൊപ്പമാണോ അവസരങ്ങൾ നിഷേധിക്കുന്നവർ കൊപ്പമാണോ കെ.ടി ജലീൽ നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കണം.
സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയതും ഒറ്റുകൊടുത്തതുമാണ് ജലീലിൻ്റെ രാഷ്ട്രീയ പാരമ്പര്യം. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിൽ പഠനം നടത്തിയതിൻ്റെ ആനുകൂല്യത്തിലും, രാഷ്ട്രീയ പിൻബലത്തിലും മാത്രം ജോലി തരപ്പെടുത്തിയയാളാണ് ജലീൽ.
പ്ലസ് വൺ സീറ്റ് വിഷയത്തിൽ അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ പറഞ്ഞ് സി.പി.എമ്മിൻ്റെ രക്ഷകനാകാൻ വരുന്ന ജലീൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ ഗവൺമെൻ്റ് എയ്ഡഡ് സ്ഥാപനങ്ങൾ കൊണ്ടുവരുന്നതിന് പകരം സെൽഫിനാൻസ് കോളേജുകളാണ് ജില്ലയിൽ അനുവദിച്ചത്.
മലപ്പുറം വിരോധം ഉള്ളിൽ പേറുന്ന വംശീയ വെറിയുടെയും, സംഘ്പരിവാർ കൂട്ടായ്മകളുടെയും വ്യാജ പ്രചരങ്ങൾക്ക് നിയമസഭാംഗമെന്ന നിലയിൽ ആധികാരികത നൽകാനാണ് എം.എൽ.എ ശ്രമിക്കുന്നതെന്നും
ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പ്രസ്ഥാവനയിൽ പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments