Sunday, September 29, 2024
HomeKeralaവിദ്യാഭ്യാസമന്ത്രി മലപ്പുറത്തെ ജനങ്ങളെ വിണ്ഡികളാക്കരുത്.

വിദ്യാഭ്യാസമന്ത്രി മലപ്പുറത്തെ ജനങ്ങളെ വിണ്ഡികളാക്കരുത്.

വെൽഫെയർ പാർട്ടി.

മലപ്പുറം : പ്ലസ് വൺ മൂന്നാം അലോട്മെൻ്റ് പൂർത്തിയായപ്പോൾ മലപ്പുറം ജില്ലയിൽ കാൽ ലക്ഷത്തിലധികം വിദ്യാർഥികൾ പ്രവേശനം ലഭിക്കാതെ പുറത്ത് നിൽക്കുകയാണ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിച്ചേ പറ്റൂ എന്നാവശ്യപ്പെട്ട് തെരുവിൽ സമരം ചെയ്യുന്ന ഫ്രറ്റേണിറ്റി മൂവ്മെൻ്റ് അടക്കമുള്ള സമര സംഘടനകളെ പോലീസിനെ ഉപയോഗിച്ച് മർദ്ദിച്ചും കേസ് ചുമത്തിയും മുന്നോട്ടു പോകുന്ന സർക്കാറിനെതിരെ ശക്തമായ ജനരോഷം ഉയർത്തിക്കൊണ്ടുവരും.
ഇടതുപക്ഷ വിദ്യാർഥി സംഘടനയായ എസ്.എഫ് ഐ നേതൃത്വത്തിനടക്കം ജില്ലയിലെ ഈ പ്ലസ് വൺ സീറ്റുപ്രതിസന്ധി അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. ഈ സന്ദർഭത്തിലും ഫീസ് കൊടുത്ത് പഠിക്കേണ്ട അൺഎയ്ഡഡ് സീറ്റുകൾ ഉൾപ്പെടുത്തി പ്രതിസന്ധിയിലെന്ന് വരുത്തി തീർക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ശ്രമം അസഹനീയവും മലപ്പുറത്തെ ജനങ്ങളെയൊന്നടങ്കം വിണ്ഡിയാക്കുന്നതുമാണ്.
വിദ്യാർഥി സമരത്തെ അടിച്ചമർത്താനല്ല,
പുതിയ ബാച്ചുകൾ അനുവദിക്കാനാണ്
പിണറായി വിജയൻ
തൻ്റേടം കാണിക്കേണ്ടത് എന്നും മലപ്പുറത്തെ ജനങ്ങൾ
തെരുവിലിറങ്ങി
അവകാശങ്ങൾ നേടിയെടുക്കും വരെ ശക്തമായ സമരപരിപാടികളുമായി  വെൽഫെയർ പാർട്ടി മുന്നോട്ടുപോകുമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്  പറഞ്ഞു.
വെൽഫെയർ പാർട്ടി മലപ്പുറം ജില്ല എക്സിക്യൂട്ടീവിൽ അധ്യക്ഷത വഹിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, സുഭദ്ര വണ്ടൂർ, നസീറ ബാനു, വഹാബ് വെട്ടം, ജാഫർ സി സി, രജിത മഞ്ചേരി, ആരിഫ് ചുണ്ടയിൽ, ഇബ്രാഹിം കുട്ടി മംഗലം, ഖാദർ അങ്ങാടിപ്പുറം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, അഷ്റഫ്അലി കട്ടുപ്പാറ, അഷ്‌റഫ്‌ കെ കെ എന്നിവർ സംസാരിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments