Friday, October 18, 2024
HomeNewsനവാഗതരായ ജോര്‍ജിയ പൊരുതി തോറ്റു.

നവാഗതരായ ജോര്‍ജിയ പൊരുതി തോറ്റു.

ജോൺസൺ ചെറിയാൻ.

നിര്‍ഭയരായി വീറുറ്റ പോരാട്ടം കാണിച്ചുവെച്ചാണ് തോറ്റെങ്കിലും ജോര്‍ജിയ കളം വിട്ടത്. ശരിക്കും ആവേശം നിറക്കുന്ന ത്രില്ലര്‍ മത്സരമായിരുന്നു യൂറോയില്‍ ഗ്രൂപ്പ് എഫില്‍ തുര്‍ക്കിയും ജോര്‍ജിയയും കാഴ്ച്ചവെച്ചത്. ആക്രമണങ്ങള്‍ക്ക് പിറെ പ്രത്യാക്രമണങ്ങളും നിറഞ്ഞ മത്സരത്തില്‍ അവസാന നിമിഷം വരെ തുര്‍ക്കിയോട് ജൊര്‍ജിയ പൊരുതി നിന്നു. 25-ാം മിനിറ്റില്‍ മെര്‍ട്ട് മള്‍ഡറുടെ ഗോളില്‍ തുര്‍ക്കി ലീഡ് എടുത്തു. ഏഴ് മിനിറ്റിന്റെ മാത്രം ഇടവേളയെ അതിനുണ്ടായിരുന്നുള്ളു. 32-ാം മിനിറ്റില്‍ ജോര്‍ജ് മിക്കൗടാഡ്സെയിലൂടെ ജോര്‍ജിയ ഒപ്പമെത്തി. കളിയങ്ങനെ വീറും വാശിയും നിറഞ്ഞ സുന്ദര നീക്കങ്ങളിലൂടെ മുന്നേറവെ 65-ാം മിനിറ്റില്‍ റയല്‍ മഡ്രിഡ് താരം 19-കാരന്‍ ആര്‍ദ ഗുലെര്‍ തുര്‍ക്കിക്ക് വീണ്ടും ലീഡിന് വഴിയൊരുക്കി. ഇതുവരെ നടന്ന മത്സരങ്ങളില്‍ എടുത്താല്‍ സുന്ദരമായ ഗോളാണ് പയ്യന്‍ നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments