ഫ്രറ്റേണിറ്റി മൂവ്മെന്റ്.
മലപ്പുറം : ഈ വർഷം മലപ്പുറം ജില്ലയിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ജില്ലയിലെ കുട്ടികളെയും സി ബി എസ് ഇ, ഐ സി എസ് ഇ പരീക്ഷകളിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയവരെയും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഹാർവ്വസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് മെയ് 30 വ്യാഴാഴ്ച മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്രിൻ പരിപാടി ഉദ്ഘടനം ചെയ്ത് സംസാരിച്ചു. പ്രശസ്ത ട്രൈനറും ടെക്കിയുമായ ഒമർ അബ്ദുസലാം, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ്,കെ എസ് ടി എം ജില്ല പ്രസിഡന്റ് ജാബിർ ഇരുമ്പുഴി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ, യുവ സംരഭകനും ഹാർവ്വസ്റ്റ് ജൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ യുമായ അൻസാർ ഹാർവ്വസ്റ്റ് ജൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്റ്റർ ശംസുദ്ധീൻ,ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല വൈസ്പ്രസിഡന്റ് ഫയാസ് ഹബീബ്, ജില്ലാ കമ്മിറ്റിയംഗം മീര
എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽസെക്രട്ടറിമാരായ ബാസിത് താനൂർ,സാബിറ ശിഹാബ്,വി ടി എസ് ഉമ്മർ തങ്ങൾ,പി കെ ഷബീർ,നിഷ്ല മമ്പാട് ,അജ്മൽ തോട്ടോളി,അൽത്താഫ് ശാന്തപുരം,അഡ്വ റാഷിന,റമീസ് ചാത്തല്ലൂർ ,ഷിബാസ് പുളിക്കൽ,ജസീം കൊളത്തൂർ,സാബിക് വെട്ടം,ഷാറൂൺ അഹമ്മദ്,മുബീൻ മലപ്പുറം,അൻഷാദ് കൊണ്ടോട്ടി,ത്വയ്യിബ്,ജംഷീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.