ഡോ നഹാസ് മാള.
മലപ്പുറം : ഫലസ്തീൻ ജനതയോട് ഇസ്രയേൽ ഭരണകൂടം നടത്തുന്ന നരനായാട്ടിനോട് മൗനം പാലിക്കൽ ഫലസ്തീൻ ജനതയോടും ലോക മനസാക്ഷിയോടുമുള്ള അക്രമമാണെന്ന് ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. നഹാസ് മാള.എസ്. ഐ. ഒ യും സോളിഡാരിറ്റിയും സംയുക്തമായി മലപ്പുറത്ത് സംഘടിപ്പിച്ച ഇസ്രായേലിന്റെ നരനായാടിനെതിരെയുള്ള പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം..മൗനം ഭേതിച്ച് ഇസ്രയേൽ നടത്തുന വംശഹത്യയെ തുറന്നെതിർക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ. കെ പി അധ്യക്ഷത വഹിച്ചു.സലീം മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു.. എസ്. ഐ. ഒ ജില്ല പ്രസിഡന്റ് അനീസ് കൊണ്ടോട്ടി സ്വാഗതവും സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ.കെ.എൻ നന്ദിയും പറഞ്ഞു.. പ്രതിഷേധ സംഗമത്തിന് അബൂബക്കർ കെ പി ,മൂസ മുരിങ്ങേക്കൽ, അജ്മൽ കെ പി , സാബിക് വെട്ടം, ഹസനുൽ ബന്ന, ജസീം സുൽത്താൻ ശിബ്ലി മസ്ഹർ, ഫഹീം കടന്നമണ്ണ, അബ്ദുൽ ബാരി എന്നിവർ നേതൃത്വം നൽകി.