Thursday, August 14, 2025
HomeAmericaവൻവിജയമായ ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ കൺവെൻഷൻ കിക്കോഫ്.

വൻവിജയമായ ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ കൺവെൻഷൻ കിക്കോഫ്.

ഡൊമിനിക് ചാക്കോനാൽ.

ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസിന്റെയും, ട്രഷറർ ബിജു  ടോണിക്കടവിലിന്റെയും സാന്നിത്യത്തിൽ, അറ്റ്ലാന്റയിൽ മെയ് 18 ന് നടത്തപ്പെട്ട ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ കൺവെൻഷൻ  കിക്കോഫ് വൻവിജയമായിമാറിയത്, ഈ റീജിയണലുള്ള മലയാളികൾ, ഫോമയുടെ സൽപ്രവർത്തികളും കാരുണ്യ പ്രവർത്തനങ്ങളും മനസിലാക്കി നെഞ്ചിലേറ്റിയതുകൊണ്ടാണ് എന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ പ്രസ്താവിച്ചു. ഏറ്റവും ആദ്യം രജിസ്റ്റർ ചെയ്ത തര്യൻ ലൂക്കോസ് & ഗ്രേസി ദമ്പതിമാരിൽനിന്നും രെജിസ്ട്രേഷൻ ഏറ്റുവാങ്ങി ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസും, ട്രഷറർ ബിജു  ടോണിക്കടവിലും കിക്കോഫ് നിർവഹിച്ചു. തുടർന്ന് സന്നിതരായിരുന്ന എല്ലാവരും തന്നെ  രജിസ്റ്റർ ചെയുവാൻ മുന്നോട്ടു വരുകയും ചെയ്തു.

ടെന്നസി, സൗത്ത് കാരോളിനിയ,ജോർജിയ എന്നീ സ്റ്റേറ്റ്കളിൽനിന്നുമുള്ള  മലയാളി സംഘടനകളിലെ നേതാക്കമാൻമാർ പലരു സന്നിതരായിരുന്ന ചടങ്ങിൽ, ഡോമിനികൻ റിപ്പബ്ലിക്കിൽ, ഓഗസ്റ്റ് മാസത്തിൽ നടക്കുന്ന അന്താരാഷ്ട്ര കോൺവെൻഷനിൽ പങ്കെടുക്കുവാനിയിട്ടു രെജിസ്റ്റർ ചെയ്ത ഒട്ടനവധിപേർ പങ്കെടുക്കുകയും ചെയ്തു.

തുടർന്ന് 2024 – 26 കാലഘട്ടത്തിലേക്ക് പുതിയ ഭരണസമിതിയ്ക്കുള്ള മത്സരാത്ഥികളുടെ മീറ്റ് ദി ക്യാൻഡിഡേട്ട്, സിജു ഫിലിപ്പും, ബിജു തുരുത്തുമാലിയും നേതൃത്വം നൽകി.  ഈ അവസരത്തിൽ ബേബി മണക്കുന്നേലിന്റെയും തോമസ് ടി ഉമ്മന്റേയും നേതൃത്വത്തിലുള്ള സ്ഥാനാർത്ഥികൾ ഫോമയുടെ ഭാവി പ്രവർത്തനങ്ങൾ തങ്ങൾ വിജയിച്ചാൽ എങ്ങനെ ആയിരിക്കും എന്ന് വിശദീകരിച്ചു. സ്വതന്ത്ര സ്ഥാനാർഥി മധു നമ്പ്യാർ തൻ കാഴ്ചപ്പാടുകളെ എങ്ങനെ നടപ്പാക്കുമെന്ന് ബോധ്യപ്പെടുത്തി.

വിഭാ പ്രകാശ്. പങ്കെടുത്ത ഏവർക്കും നന്ദി അർപ്പിക്കുകയും, വൈസ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ പരിപാടിക്ക് നേതൃത്വം നൽകി കടിനാധുവനം ചെയ്ത സിജു ഫിലിപ്പിന് അഭിനന്ദംങ്ങളും നന്ദിയും അറിയിക്കുകയും ചെയ്തു. ഡിന്നറോടുകൂടി പരിപാടികൾ പര്യവസാനിച്ചു.
വീണ്ടും കൺവെൻഷന് കാണാം എന്ന പ്രത്യാശയോടെ ഏവരും  പിരിയുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments